യു​വ​തി​യെ അ​റി​യി​ല്ല, ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ൾ; ടെ​സ് ജോ​സ​ഫി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് മു​കേ​ഷ്

കൊല്ലം: ത​നി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച യു​വ​തി​യെ ഇ​തു​വ​രെ​യും ക​ണ്ടി​ട്ടി​ല്ല​ന്ന് ന​ട​നും എം​എ​ൽ​എ​യു​മാ​യ മു​കേ​ഷ്. ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് എ​ന്താ​യാ​ലും അ​ത് ഭ​ര​ണ​പ​ക്ഷ​മ​ല്ലെ​ന്നും അദ്ദേഹം വ്യ​ക്ത​മാ​ക്കി.

ടാ​ർ​ഗ​റ്റ് ചെ​യ്ത് ത​ന്നെ ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്നും മു​കേ​ഷ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. താരത്തിനെതിരേ മി ​ടൂ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ടെ​സ് ജോ​സ​ഫ് വീ​ണ്ടും രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് അദ്ദേഹം പ്ര​തി​ക​ര​ണ​മ​റി​യി​ച്ച​ത്.

‘സി​പി​എ​മ്മി​ന്‍റെ എം​എ​ൽ​എ ആ​കു​മ്പോ​ൾ എ​ന്തു​വേ​ണ​മെ​ങ്കി​ലും പ​റ​യാ​മ​ല്ലോ എ​ന്ന രീ​തി​യാ​ണ്. എ​നി​ക്ക് ഒ​ന്നും പ​റ​യാ​നി​ല്ല. യു​വ​തി​യെ ക​ണ്ടി​ട്ടി​ല്ല. 2018ൽ ​അ​വ​ർ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​പ്പോ​ൾ ത​ന്നെ ഞാ​ൻ പ​റ​ഞ്ഞു, എ​നി​ക്ക് ഓ​ർ​മ​യി​ല്ലെ​ന്ന്. പ​ല പ്രാ​വ​ശ്യം ഞാ​ൻ ഫോ​ൺ വി​ളി​ച്ചു, എ​ടു​ത്തി​ല്ല എ​ന്നാ​ണു പ​റ​യു​ന്ന​ത്. ഫോ​ൺ എ​ടു​ക്കാ​തെ ഞാ​ൻ ആ​ണോ അ​ല്ല​യോ എ​ന്ന് എ​ങ്ങ​നെ അ​റി​യും, മു​ൻ​പു ന​ട​ന്ന കാ​ര്യം ഇ​പ്പോ​ൾ‌ കൊ​ണ്ടു​വ​രു​ന്ന​തു ബാ​ലി​ശ​മാ​ണ്’ എ​ന്ന് താരം വ്യക്തമാക്കി.

 

Related posts

Leave a Comment