നടനും എംഎൽഎയുമായ മുകേഷിനെതിരേ ഗുരുതര ആരോപണങ്ങളുമായി കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫ് ഉന്നയിച്ച ആരോപണം വീണ്ടും ആളിക്കത്തുന്നു.
തന്റെ ഇരുപതാം വയസിൽ നേരിട്ട അനുഭവമാണ് ടെസ് ജോസഫ് വെളിപ്പെടുത്തിയിരിക്കുന്നത്. 2018 ൽ ടെസ് മുകേഷിനെതിരേ തൊടുത്തുവിട്ട ആരോപണമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.
കോടീശ്വരൻ പരിപാടിയുടെ ഷൂട്ടിനിടെ മുകേഷ് മുറിയിലേക്ക് നിരവധി തവണ തന്നെ വിളിപ്പിച്ചുവെന്നാണ് ടെസ് പറഞ്ഞത്. പരിപാടിയുടെ അടുത്ത ഷെഡ്യൂളിൽ തന്റെ മുറി മുകേഷിന്റെ മുറിക്ക് സമീപത്താക്കിയെന്നും പരിപാടിയുടെ അന്നത്തെ ചുമതലക്കാരൻ ഡെറിക് ഒബ്രിയാൻ എംപി ഇടപ്പെട്ടാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും ടെസ് ജോസഫ് ട്വീറ്റ് ചെയ്തത്.