തിരുവനന്തപുരം: കൊല്ലം എംഎൽഎയും ചലച്ചിത്ര താരവുമായ മുകേഷ് ഫേസ്ബുക്കിൽ പങ്കു വച്ച ട്രോൾ വൈറലായിരിക്കുകയാണ്.
ഇതൊക്കെ എന്തിനാടാ എന്നോടു പറയുന്നേ എന്ന ട്രോൾ ആണ് മുകേഷ് പങ്കു വച്ചത്. ഓരോരോ മാരണങ്ങളെ..
എന്ന കുറിപ്പും ട്രോളിനൊപ്പം പങ്കു വച്ചിട്ടുണ്ട്. നാട്ടിൽ നടക്കുന്ന എന്ത് വിഷയത്തിലും തന്നെ വിളിക്കുന്നത് സംബന്ധിച്ചാണ് മുകേഷ് ട്രോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വാഹനം മോഡിഫിക്കേഷൻ ചെയ്തതിന്റെയും ആര്‍ടിഒ ഓഫീസില്‍ ബഹളം വെച്ചതിന്റെയും പേരില്‍ കഴിഞ്ഞ ദിവസം യൂ ട്യൂബ് വ്ലോഗര്‍മാരായ ഇ-ബുള്‍ ജെറ്റ് സഹോദരമാരെ അറസ്റ്റ് ചെയ്തിരുന്നു.
ഈ വിഷയം സോഷ്യൽ മീഡിയയിലടക്കം വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇ- ബുള്‍ ജെറ്റ് സഹോദരമാരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് എത്തിയിരുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ മുകേഷിനേയും വിളിക്കുകയുണ്ടായി.
ആദ്യം വിഷയം മനസിലായില്ലെങ്കിലും പിന്നീട് കാര്യമറിഞ്ഞപ്പോൾ അതേപ്പറ്റി അന്വേഷിക്കാമെന്ന് മുകേഷ് പറയുകയും ചെയ്തു.
ഇതിനോടുള്ള പ്രതികരണമെന്ന നിലയിലാണ് മുകേഷ് ഫേസ്ബുക്കിൽ ട്രോൾ പങ്കു വച്ചത്.
മുന്‍പ് അർധരാത്രിയിൽ തന്നെ വിളിച്ച ആളോടുള്ള മുകേഷിന്റെ പ്രതികരണവും പിന്നീട് ഓണ്‍ലൈന്‍ പഠനത്തിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കുട്ടി വിളിച്ചപ്പോള്‍ മുകേഷ് നടത്തിയ പ്രതികരണവും വിവാദമായിരുന്നു.