റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വധഭീഷണി. 20 കോടി രൂപ നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഇമെയിലിൽ സന്ദേശം ലഭിച്ചു.
ഒക്ടോബർ 27നാണ് മുകേഷ് അംബാനിക്ക് ഇമെയിൽ സന്ദേശം വന്നത്. ഷദാബ് ഖാൻ എന്നയാളാണ് ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു.
‘‘നിങ്ങൾ ഞങ്ങൾക്ക് 20 കോടി രൂപ നൽകിയില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാർ ഞങ്ങളുടെ പക്കലുണ്ട്’’– എന്നാണ് ഇമെയിൽ വന്ന സന്ദേശം.
എന്നാൽ ഇതാദ്യമായല്ല മുകേഷ് അംബാനിക്ക് നേരെ വധ ഭീഷണി സന്ദേശം. കഴിഞ്ഞ വർഷം മുകേഷ് അംബാനിക്ക് നേരെ വധ ഭീഷണി മുഴക്കി ഇമെയിൽ സന്ദേശം അയച്ച രാകേഷ് കുമാർ മിശ്ര എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഐപിസി സെക്ഷൻ 387, 506 (2) വകുപ്പ് പ്രകാരം മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ നൽകിയ പരാതിയിൽ സംഭവത്തിൽ കേസെടുത്തു.