തൃശൂർ: വൈറസ് രോഗവ്യാ പനത്തിന്റെ പശ്ചാത്തലത്തി ലുണ്ടായ രൂക്ഷമായ തൊഴിലാളിക്ഷാമം നേരിടാൻ മുച്ചക്ര ടിപ്പർ എത്തി. തോട്ടങ്ങൾ, നിർമാണ സൈറ്റുകൾ എന്നിവിടങ്ങളിൽ അഞ്ഞൂറു കിലോഗ്രാംവരെ ഭാരം കയറ്റാവുന്ന വിധത്തിലുള്ള വാഹനം നിർമിച്ചിരിക്കുന്നതു റെഡ്ലാൻഡ്സ് മോട്ടോഴ്സാണ്. ഏതാണ്ട് ആറുപേർ ചെയ്യുന്ന ജോലി ഈ വാഹനമുപയോഗിച്ചു ചെയ്യാം.
ഓട്ടോയുടെ മാതൃകയിൽ രൂപകല്പനചെയ്തിട്ടുള്ള വാഹനത്തിന്റെ പിൻവശത്തു ഹൈഡ്രോളിക് ടിപ്പറാണ്. അര ലിറ്റർ ഡീസൽകൊണ്ട് ഒരു മണിക്കൂർ ഓടും.
ടാറിടാത്ത പ്രതലങ്ങളിലും ഓടിക്കാം. ചെറിയ ടയറുകളാണ്. റിവേഴ്സ് ഗിയർ, ഓട്ടോ സ്റ്റാർട്ട് സൗകര്യങ്ങളുണ്ട്. ഒന്നരലക്ഷം രൂപ വിലവരുന്ന ഈ ടിപ്പർ ഓടിക്കാൻ ലൈസൻസ് ആവശ്യമില്ല.
തെങ്ങിൻതോപ്പിലും റബർതോട്ടത്തിലും ഒരു വർഷത്തെ പരീക്ഷണ ഓട്ടം പൂർത്തിയാക്കിയശേഷമാണ് വാഹനം വിപണിയിലെത്തിക്കുന്നത്. നിർമാണ സൈറ്റുകളിൽ സിമന്റ്, ഇഷ്ടിക തുടങ്ങിയവ ലിഫ്റ്റുകളിലും മറ്റും എത്തിക്കുന്നതിന് ഈ മുച്ചക്ര ടിപ്പർ ഏറെ പ്രയോജനകരമാകും.
കോവിഡിന്റെ സാഹചര്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങിയതോടെ പലയിടങ്ങളിലും തൊഴിലാളി ക്ഷാമം രൂക്ഷമായിരിക്കുകയാണ്.