മുക്കം: കിടത്തി ചികിത്സയും മരുന്നും സൗജന്യമായി ലഭിക്കുന്ന സർക്കാർ ആശുപത്രിയിൽ അപകടത്തിലോ ആക്രമണത്തിലോ പരിക്കേറ്റു ചെല്ലുന്നവർ പണം നൽകണമെന്ന്. ആശുപത്രിയിൽ നിന്നുള്ള ‘ഇൻറിമേഷൻ’ പോലീസ് സ്റ്റേഷനിൽ കൊടുക്കാനാണ് ഡോക്ടർക്ക് പണം നൽകേണ്ടി വരുന്നത്.
ആശുപത്രിയിൽ നിന്ന്ഇന്റിമേഷൻ ലഭിച്ചെങ്കിലേ ഇത്തരം സംഭവങ്ങളിൽ പോലീസിന് മേൽനടപടി സ്വീകരിക്കാനാവു. എന്നാൽ ഇന്റിമേഷൻ നൽകണമെങ്കിൽ പണം കിട്ടണമെന്ന് മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഒരു ഡോക്ടർ നിർബന്ധം പിടിച്ചതായാണ് പരാതി ഉയർന്നത്.
മർദ്ദനമേറ്റ് പരിക്കുകളോടെ ചികിൽസ തേടിചെന്നമുക്കത്തെ ഓട്ടോറിക്ഷ തൊഴിലാളിയായ അബൂബക്കർ (36 ) ആണ് പരാതിക്കാരൻ. സഹപ്രവർത്തകരായ ഓട്ടോ തൊഴിലാളികളാണ് അബൂബക്കറിനെ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ചത്.ഇന്റിമേഷൻ പൊലീസ് സ്റ്റേഷനിൽ കൊടുക്കണമെങ്കിൽ 500 രൂപ നൽകണമെന്ന മെഡിക്കൽ ഓഫീസറുടെ ചാർജ് വഹിക്കുന്ന ഡോക്ടറുടെ നിർബന്ധത്തിന് ഇവർ വഴങ്ങുകയായിരുന്നു.
ഡോക്ടർ 500 രൂപ എണ്ണി വാങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇവർ പകർത്തി. ഇവരുടെ അന്വേഷണത്തിൽ അന്നേ ദിവസം ഇതുപോലെ നാലോ അഞ്ചോ ആളുകളിൽ നിന്ന് ഈ ഡോക്ടർ ന്ധഫീസ് ന്ധ വാങ്ങിയതായാണ് വിവരം ലഭിച്ചത്. ഡോക്ടറുടെ പേരിൽ നടപടി ആവശ്യപ്പെട്ട് ഇവർ അധികൃതർക്ക് പരാതി നൽകി.