മുക്കം: തന്റെ മൂന്നാം വയസിൽ പിതാവിൽ നിന്നും പരിശീലനം തുടങ്ങിയഇരുപതുകാരൻ ഇന്ന് നാട്ടിൽ മാത്രമല്ല വിദേശത്തും ധാരാളം ശിഷ്യഗണങ്ങളുമായി നാടിന് അഭിമാനമാവുകയാണ്. ചെറുവാടി കുറുവാടങ്ങൽ നാഫിഹ് ഉസ്മാനാണ് പഠനത്തോടൊപ്പം കരാട്ടെയിലും ജൂഡോയിലും ത്വൈക്കാണ്ടോയിലും മികവ് തെളിയിച്ച് മുന്നേറുന്നത്. ചെറുപ്രായത്തിൽ തന്നെ നിരവധി പുരസ്കാരങ്ങൾ നാഫിഹിനെ തേടിയെത്തിയിരുന്നു.
ഏഴാം ക്ലാസിൽപഠിക്കുന്ന സമയത്ത് ജൂഡോയിൽ ജില്ലാ ചാന്പ്യനായിരുന്നു നാഫിഹ്.തുടർന്ന് എട്ടാം ക്ലാസിലും ഒന്‍പതിലും പഠിക്കുന്പോഴും ജില്ലയിൽ ഒന്നാം സ്ഥാനം നേടി. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് ജൂഡോയിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും നേടി. പ്ലസ് വണ്‍ മുതൽ പഠനം യുഎഇ ലായിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി യുഎഇയിൽ താമസിച്ച് പഠിക്കുന്ന നാഫിഹ് വിദേശത്തും തിളങ്ങി.
യുഎഇ യിലെ എത്തി സലാത്ത് അക്കാദമിയിലെ ട്രെയിനറാണ് ഇന്ന് ഈ യുവാവ്. യു. എ. ഇ യിലെ കരാട്ടെ ഫെഡറേഷന്റെ അംഗീകൃത പരിശീലകനായ നാഫിഹിന് സൗദി അറേബ്യ, യുകെ, സുഡാൻ, നേപ്പാൾ, ഇന്ത്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി 200 ൽ പരം ശിഷ്യരുണ്ട് .
ജൂഡോയിലും ത്വൈക്കാണ്ടോയിലും മികവ് തെളിയിച്ച ഇദ്ധേഹം കരാട്ടെയിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കുമിത്തെ ( ഫൈറ്റിംഗ്) കത്ത പ്രത്യേക ചലന രീതി) എന്നിങ്ങനെ പ്രധാനമായും രണ്ടു രീതിയിലാണ് കരാട്ടെ നടക്കാറുള്ളത്. പിതാവ് സി.വി.ഉസ്മാന്റെ ശിക്ഷണത്തിൽ നാഫിഹിനൊപ്പം മറ്റു മക്കളും മികവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്