മുക്കം: പോലീസിന്റെ സമയോചിതമായ ഇടപെടലിൽ യുവതിയുടെ പണവും സ്വർണവും അടങ്ങുന്ന ബാഗ് തിരികെ ലഭിച്ചു. കുടരഞ്ഞിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന നിയ ബസിൽ യാത്ര ചെയ്ത കൂടരഞ്ഞി സ്വദേശി ശ്രീലക്ഷ്മിയുടെ മൂന്നര പവൻ വരുന്ന സ്വർണ്ണാഭരണങ്ങളും 5000 രൂപയും അടങ്ങുന്ന ബാഗാണ് യാത്രയ്ക്കിടെ ബസ്സിൽ മറന്നുവച്ചത്. ഇന്നലെ രാവിലെ 11 ന്കുടരഞ്ഞിയിൽ നിന്നും മുക്കത്തേക്കുള്ള യാത്രയ്ക്കിടയിലാണ് സംഭവം.ടട
ബസിൽ നിന്നിറങ്ങിയ ഉടനെ ബാഗ് നഷ്ട്ടപ്പെട്ടത് മനസ്സിലാക്കിയ യുവതി ഉടൻ തന്നെ മുക്കം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. മുക്കം ഇൻസ്പെക്ടർ കെ.വി. ബാബുവിന്റെ നിർദേശപ്രകാരം സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർമാരായ ഷെഫീഖ് നീലിയാനിക്കൽ, അനൂപ് എന്നിവരുടെ അവസരോചിതമായ ഇടപെടലിൽ മണാശ്ശേരി അങ്ങാടിയിൽവച്ച് ഓട്ടോ ഡ്രൈവർ മണിയുടെ സഹായത്തോടെ ബസ് നിർത്തി ബാഗ് കണ്ടെടുക്കുകയായിരുന്നു.
പോലീസുകാരുടെ സമയോചിതമായ ഇടപെടലാണ് പണവും സ്വർണ്ണവും അടങ്ങിയ ബാഗ് യുവതിക്ക് തിരികെ ലഭിക്കാൻ കാരണമായത്. നഷ്ടപ്പെട്ട ബാഗ് യുവതിക്ക് കൈമാറി.