മുക്കം: മുക്കം നഗരസഭയിലെ വനിത കൗണ്‍സിലറും പ്രമുഖ വനിത നേതാവുമായ ആള് അഡ്മിനായ വാട്സാപ് ഗ്രൂപ്പില്‍ ബ്രാഞ്ച് സെക്രട്ടറിയുടെ അശ്ലീല വീഡിയോ. രണ്ടു ദിവസം മുന്‍പാണ് രാവിലെ 11.10-ന് ബ്രാഞ്ച് സെക്രട്ടറി 10 മിനുട്ടിലധികം ദൈര്‍ഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. സ്ത്രീകളും യുവാക്കളുമുള്‍പ്പെടെ നിരവധി പേരുള്ള ഗ്രൂപ്പില്‍ സംഭവം .
വിവാദമായതോടെ ആരോ കൗണ്‍സിലറെ വിവരമറിയിക്കുകയായിരുന്നു. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോവുകയും ചെയ്തു. നിരവധി പേര് വീഡിയോ ഡൗണ്‍ലോഡ് ചെയ്യുകയും പലരും സ്ക്രീന്‍ ഷോട്ടെടുത്ത് മറ്റു പലര്‍ക്കും അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
അതിനുശേഷമാണ് പോസ്റ്റ് ചെയ്ത ബ്രാഞ്ച് സെക്രട്ടറിക്ക് വീഡിയോ ഡിലിറ്റ് ചെയ്യാനായത്. തന്റെ പണിക്കാരന് ചെയ്ത “തോന്നിവാസ’മാണന്ന് പറഞ്ഞ് ബ്രാഞ്ച് സെക്രട്ടറി മാപ്പ് പറഞ്ഞങ്കിലും സംഭവം സിപിഎമ്മില്‍ വിവാദമായിട്ടുണ്ട്.
ഗ്രൂപ്പില്‍ നിന്ന് എല്ലാവരേയും പുറത്താക്കി ഗ്രൂപ്പ് പിരിച്ചുവിട്ടെങ്കിലും ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ സംഭവം പരാതിയില്ലാതെ ഒതുക്കി തീര്‍ക്കാനും ശ്രമം നടന്നു വരികയാണ്.