എന്റെ ഗ്രാമം രോഗമുക്തഗ്രാമം..! ഒരു ഗ്രാമത്തെ രോഗമുക്തമാക്കാന്‍ യുവജന കൂട്ടായ്മയ്ക്ക് തുടക്കമായി

KNR-DISESമുക്കം: ആരോഗ്യമുള്ള മനസും ആരോഗ്യമുളള ശരീരവുമുണ്ടങ്കില്‍ ഒരു വ്യക്തിയുടെ ജീവിതം അര്‍ത്ഥവത്തായി എന്നു പറയാം.എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ ഈ വാക്കിന് വലിയ പ്രാസക്തിയൊന്നുമില്ല. കാരണം രക്തസമ്മര്‍ദ്ദം ,ഷുഗര്‍ തുടങ്ങിയ ജീവിത ശൈലി രോഗങ്ങളും കാന്‍സര്‍ ,വൃക്കരോഗം തുടങ്ങിയ മാരക രോഗങ്ങളും ഇന്ന് മലയാളിയുടെ കൂടപ്പിറപ്പാണ് എന്ന് തന്നെ പറയാം. ഫാസ്റ്റ്ഫുഡ് സംസ്കാരമുള്‍പ്പെടെയുള്ള അശാസ്ത്രീയ ഭക്ഷണ സംസ്കാരം തന്നെയാണ് പ്രധാന വില്ലന്‍

. എന്നാല്‍ വാഴക്കാട് ഗ്രാമപഞ്ചായത്തിലെ എളമരം എന്ന ഗ്രാമത്തെ പൂര്‍ണ്ണമായും രോഗമുക്തമാക്കുന്നതിനായി ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് ഒരു പറ്റം യുവാക്കള്‍ .എസ്‌ക്കോ എളമരമെന്ന സാംസ്കാരിക സംഘടനയാണ് നാടിനെ രോഗമുക്തമാക്കുന്നതിനായി മുന്നിട്ടിറങ്ങിയത്.

പദ്ധതിയുടെ ഭാഗമായി ഇവര്‍ ആദ്യം ചെയ്തത് തങ്ങളുടെ പ്രദേശത്ത് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തുകയാണ്. ഇതിന്റെ ഭാഗമായി ഡോക്ടര്‍, നഴ്‌സുമാര്‍ ,ലാബ് ടെക്‌നീഷ്യന്‍സ് മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി 35 പേരടങ്ങുന്നഒരു മെഡിക്കല്‍ വിംഗ് രൂപീകരിച്ചു.  ഇവരുടെ നേതൃത്വത്തില്‍ പ്രദേശത്തെ 500 ഓളം വീടുകളില്‍ നടത്തിയ സര്‍വേയില്‍ പലവിധ രോഗങ്ങള്‍ ഉള്ളവരും ദാരിദ്ര്യം മൂലം ചികിത്സ മുടങ്ങിയവരും ഉള്‍പ്പെടെയുള്ളവരെ കണ്ടെത്തി.

ഇത്തരത്തിന്‍ ചികിത്സ മുടങ്ങിയവര്‍ക്ക് തുടര്‍ ചികിത്സയും രോഗം വരാതിരിക്കാനുളള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഇവര്‍ ആദ്യഘട്ടത്തില്‍ ഏറ്റടുത്തിരിക്കുകയാണ്*. 80 ശതമാനവും സാധാരണക്കാര്‍ താമസിക്കുന്ന എളമരം പ്രദേശത്ത് എസ് കോയുടെ പ്രവര്‍ത്തനം ഏറെ മാതൃകാപരമാണ്.  എസ്‌കോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി വാര്‍ഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജൈസല്‍ എളമരവുമുണ്ട്.  സ്വന്തം വിടുകളില്‍ പോലും പലരും ഒറ്റപെട്ടു കഴിയുന്ന ആധുനിക കാലഘട്ടത്തില്‍ ഒരു നാടിന്റെ ഒന്നാകെ ആരോഗ്യം സംരക്ഷിക്കാനുള്ള എസ്‌കോ പ്രവര്‍ത്തകരുടെ ശ്രമം മാതൃകാപരം തന്നെയാണ്.

Related posts