ഭർത്താവ് സീറ്റിൽ കുഴഞ്ഞുവീണു; യുവതി ഉച്ചത്തിൽ കരഞ്ഞു; യാ​ത്ര​ക്കാ​ര​ന്‍റെ ജീവൻ കാത്ത് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ

മു​ക്കം: കെഎ​സ്ആ​ർടിസി ബ​സ് ജീ​വ​ന​ക്കാരു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ യാ​ത്ര​ക്കാ​ര​ന് തു​ണ​യാ​യി. മൈ​സൂ​ർ-​കോ​ഴി​ക്കോ​ട്-​തി​രു​വ​മ്പാ​ടി ബ​സി​ൽ ​ഭാ​ര്യ​യ്ക്കും കുഞ്ഞിനുമൊപ്പം യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ണ​ യാ​ത്ര​ക്കാ​ര​നാണ് തി​രു​വ​മ്പാ​ടി ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​ർ അ​ടി​യ​ന്ത​ര വൈ​ദ്യ ശു​ശ്രൂ​ഷ ല​ഭ്യ​മാ​ക്കി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴി​ന് മൈ​സൂ​രി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രിക​യാ​യി​രുന്ന ബ​സ് ന​ഞ്ച​ൻ​ഗോഡ് പിന്നിട്ടപ്പോഴാണ് സംഭവം.

ഭർത്താവ് സീറ്റിൽ കുഴഞ്ഞുവീണതോടെ യുവതി ഉച്ചത്തിൽ കരഞ്ഞു. ക​ണ്ട​ക്ട​ർ മു​ക്കം കാ​ര​മൂ​ല സ്വ​ദേ​ശി കൊ​ള​ത്തി​ൻക​ണ്ടി അ​ജി​ത് കു​മാ​ർ വെ​ള്ളം ത​ളി​ച്ച് അ​ദ്ദേ​ഹ​ത്തെ ഉ​ണ​ർ​ത്താ​ൻ ശ്ര​മി​ച്ചു. കു​റ​ച്ച് സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ൾ ബോ​ധം വ​രി​ക​യും വെ​ള്ളം കു​ടി​ക്കു​ക​യും ചെ​യ്തു.

പ​ക്ഷേ യാ​ത്ര​ക്കാ​ര​ൻ അ​സ്വ​സ്ഥ​നാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ ഡ്രൈ​വ​ർ ചാ​ത്ത​മം​ഗ​ലം എ​ൻ​ഐ​ടി സ്വ​ദേ​ശി​ കെ.​ഇ. സു​രേ​ഷ് ബാ​ബു​വും അജിത് കുമാറും ചേ​ർ​ന്ന് ഹൈ​വേ​യി​ൽ നി​ന്ന് മാ​റി യു​ള്ള ക​ലാ​ലെ ജം​ഗ്ഷ​നി​ലെ ക​രു​ണാ​ല​യ​ഹോ​സ്പി​റ്റ​ലി​ൽ​എ​ത്തി​ച്ചു. ബ​സ് ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി ൽ ​ക​യ​റ്റി​യാ​ണ് സ​ഹ​യാ​ത്രി​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ യാ​ത്ര​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്.

ര​ക്ത​സ​മ്മ​ർദ്ദം കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് യാ​ത്ര​ക്കാ​ര​ൻ കു​ഴ​ഞ്ഞു വീ​ണ​ത്. ആ​ശു​പ​ത്രി ഐ​സി​യു​വി​ലാ ക്കി​യ രോ​ഗി​യു​ടെ വ​യ​നാ​ട്ടി​ലെ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ച് സഹായമെല്ലാം ഏ​ർ​പ്പാ​ടാ​ക്കിയ ശേ​ഷ​മാ​ണ് ബ​സ് മ​ട​ങ്ങി​യ​ത്.​ഹൈ​ദ​ര​ബാ​ദി​ലെ ക​ല്യാ​ൺ ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നാ​യ യാ​ത്ര​ക്കാ​ര​നും കു​ടും​ബ​വും പു​ൽ​പ്പ​ള്ളി​യി​ലേ​ക്ക് പോ​കുകയായിരുന്നു.

Related posts