ക​ണ്ണു തു​റക്കു​മോ ? ഇ​തും ഒ​രു പൊ​തു​വി​ദ്യാ​ല​യ​മാ​ണ്..! കെ​ട്ടി​ട​ങ്ങ​ള്‍ അ​പ​ക​ടാ​വ​സ്ഥ​യി​ല്‍; ശൗ​ചാ​ല​യം കാ​ടു​മൂ​ടി​യ നി​ല​യി​ലും

മു​ക്കം: പാ​മ്പ് ക​ടി​യേ​റ്റ് വി​ദ്യാ​ര്‍​ത്ഥി​നി മ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​മ്പോ​ഴും അ​ധി​കൃ​ത​രു​ടെ ദു​രി​തം പേ​റി പൊ​തു വി​ദ്യാ​ല​യം.

മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ വ​ട്ടോ​ളി​പ്പ​റ​മ്പ് എ​എ​ല്‍​പി സ്‌​കൂ​ളാ​ണ് “ദു​രി​ത​ത്തി​ന്‍റെ പാ​ഠ’​ങ്ങ​ളു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഏ​ത് നി​മി​ഷ​വും ഇ​ടി​ഞ്ഞു വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ് സ്‌​കൂ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കെ​ട്ടി​ട​ങ്ങ​ള്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ക്കം ന​ഗ​ര​സ​ഭ ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്കേ​റ്റ് നി​ഷേ​ധി​ച്ചി​രു​ന്നു.

തു​ട​ര്‍​ന്ന് ചെ​റി​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി​യാ​ണ് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈ​ക്ക​ലാ​ക്കി​യ​ത്. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ഒ​ന്നു മു​ത​ല്‍ അ​ഞ്ചു വ​രെ ക്ലാ​സു​ക​ളി​ലാ​യി 84 കു​ട്ടി​ക​ള്‍ ഇ​വി​ടെ പ​ഠി​ക്കു​ന്നു​ണ്ട്. ഇ​വ​രെ പ​ഠി​പ്പി​ക്കാ​ന്‍ ആ​റ് അ​ധ്യാ​പ​ക​രും ഇ​വി​ടെ​യു​ണ്ട്.

40 ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും 25 പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും ഓ​രോ​രോ ശൗ​ചാ​ല​യ​ങ്ങ​ള്‍ വീ​തം വേ​ണ​മെ​ന്നാ​ണ് ച​ട്ടം. എ​ന്നാ​ല്‍ 84 കു​ട്ടി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും അ​ന​ധ്യാ​പ​ക​ര്‍​ക്കു​മാ​യി ഇ​വി​ടെ​യു​ള്ള​ത് ര​ണ്ട് ശൗ​ചാ​ല​യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ്. സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ ഭൂ​മി​യും പൂ​ര്‍​ണ​മാ​യി കാ​ടു​പി​ടി​ച്ച നി​ല​യി​ലാ​ണ്.

1933ല്‍ ​പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച ഈ ​എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ത്തി​ന് വി​ക​സ​ന​മെ​ന്ന​ത് ഒ​രു കേ​ട്ട​റി​വ് മാ​ത്ര​മാ​ണ്. വാ​യ​നാ മു​റി​യും പാ​ച​ക​പ്പു​ര​യും ഒ​ഴി​കെ എ​ല്ലാം വ​ര്‍​ഷ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ജോ​ര്‍​ജ് എം ​തോ​മ​സ് എം​എ​ല്‍​എ യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് പ​ത്ത് ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് പാ​ച​ക​പ്പു​ര നി​ര്‍​മി​ച്ച​ത്. ഈ ​കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ കൊ​ണ്ടു​വ​ന്ന ക​രി​ങ്ക​ല്ല് സ്‌​കൂ​ളി​ലെ കി​ണ​റി​നോ​ട് ചേ​ര്‍​ന്ന് കൂ​ട്ടി​യി​ട്ട്, കാ​ടു​പി​ടി​ച്ച നി​ല​യി​ലാ​ണ്.

ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്റെ​യും സെ​ക്ര​ട്ട​റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തി​ങ്ക​ളാ​ഴ്ച സ്‌​കൂ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. സ്‌​കൂ​ള്‍ വ​ള​പ്പി​ലെ​യും തൊ​ട്ട​ടു​ത്ത ഭൂ​മി​യി​ലെ​യും കാ​ടു​ക​ള്‍ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ട്ടി​ത്തെ​ളി​ച്ച്, ഇ​തി​ന് ചെ​ല​വാ​കു​ന്ന തു​ക സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റി​ല്‍ നി​ന്ന് ഈ​ടാ​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം.

Related posts