മുക്കം : രണ്ട് സ്ഥലങ്ങളിലായി പോലീസും എക്സൈസും നടത്തിയ റെയ്ഡില്‍ 75 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു. മണാശേരി പന്നൂളി കോളനിക്ക് സമീപം മുക്കം ഓര്ഫനേജിനന്റെ ഉടമസ്ഥതയിലുള്ള ചെങ്കല്‍ ക്വാറിയില്‍ കണ്ടെത്തിയ വാഷ് നശിപ്പിച്ചു.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ് വാഷ് കണ്ടെത്തിയത്.
ലോക്ക്ഡൗണ്‍ വകവെക്കാതെ ദിവസവും നിരവധി പേരാണ് ഇവിടെയെത്തി മദ്യപിക്കാറുണ്ടെന്ന് പ്രദേശവാസിയായ മനോജ് പറഞ്ഞു. എഎസ്ഐ ജയമോദ്, സി.എം. നാസര്‍ ,എം സുരേഷ്, ഹോംഗാര്‍ഡ് സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം സാമ്പിളുകള്‍ ശേഖരിച്ച് ശേഷം വാഷ് നശിപ്പിക്കുകയായിരുന്നു.പ്രതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
വരുംദിവസങ്ങളിലും മുക്കം പോലീസ് സ്റ്റേഷന് പരിധിയില്‍ വ്യാജ വാറ്റിനെതിരേ നടപടി ശക്തമാക്കുമെന്ന് പോലീസ് പറഞ്ഞു.അഗസ്ത്യന് മുഴി തടപ്പറമ്പ് പ്രദേശത്ത് എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ ഒരാളെ അറസ്റ്റ് ചെയ്തു.
അഗസ്ത്യന്മുഴി തടപ്പറമ്പ് ഒഴലൂര്‍ പ്രകാശനാണ് വീട്ടില്‍ വച്ച് പിടിയിലായത്. ഇയാളില്‍ നിന്ന് 25 ലിറ്റര്‍ വാഷും പിടികൂടിയിട്ടുണ്ട്.
ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണ്. കുന്നമംഗലം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്ശിവദാസന്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) സുരേഷ് ബാബു, ലതമോള്‍, ഡ്രൈവര്‍ എഡിസണ് എന്നിവര്‍ ഉണ്ടായിരുന്നു .