ന്യൂയോർക്ക്: യുഎസിലെ ന്യൂയോർക്കിൽ യുവാവിന് മൂക്കിൽ പല്ല് മുളച്ചു.
മൗണ്ട് സിനായിലെ ഓട്ടോലാറിംഗോളജി ക്ലിനിക്കിൽ എത്തിയപ്പോഴാണ് 11 മില്ലിമീറ്റർ നീളമുള്ള പല്ല് വലത്തേ മൂക്കിലേക്കു വളർന്നുകയറിയത് രോഗി അറിഞ്ഞത്.
ശസ്ത്രക്രിയയിലൂടെ അതു നീക്കം ചെയ്തു. മൂക്കിനുള്ളിലേക്കു ക്യാമറ കടത്തിയുള്ള റിനോസ്കോപ്പിയിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്.
ഡോക്ടർമാരായ സാഗർ ഖന്ന, മൈക്കൽ ടേണർ എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ‘എക്ടോപ്പിക് ടൂത്ത്’ എന്ന ഈ പല്ല് എടുത്തുകളഞ്ഞതോടെ ശ്വാസതടസം നീങ്ങി.
കേസിന്റെ വിശദാംശങ്ങൾ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.