ഒറ്റപ്പാലം: നഗരത്തിൽ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുക്കുപണ്ടങ്ങൾ കവർന്നു.കവർച്ചചെയ്തതായി പറയുന്ന ഉരുപ്പടികൾ സ്വർണമല്ലെന്ന റിയാതെയാണ് ഇവ വിൽക്കാനുള്ള ശ്രമത്തിനിടെ യുവതി പിടിയിലായത്.
സംഭവം വിവാദമായതോടെ യുവതി വിരുന്നുവന്ന വീട്ടിലെ ബന്ധുക്കൾ ഇടപെട്ട് കേസ് ഒത്തുതീർപ്പാക്കി. ഇന്നലെ രാവിലെയാണ് നഗരത്തിലെ ജ്വല്ലറിയിൽ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
ജ്വല്ലറിയിൽ മുക്ക് ’സ്വർണ്ണ ഉരുപ്പടികളുമായി എത്തിയ യുവതി വിൽപ്പനയ്ക്കായി കൊണ്ടുവന്നവ ജ്വല്ലറിക്കാർ പരിശോധിച്ചപ്പോളാണ് ഇവ മുക്കുപണ്ടമാ ണെന്ന് തെളിഞ്ഞത്.
ജ്വല്ലറിക്കാർ ഉടൻതന്നെ വിവരം പോലീസിൽ അറിയിക്കുകയും ചെയ്തു. ഒറ്റപ്പാലം അഡീഷണൽ എസ്ഐ യുടെ നേതൃത്വത്തിൽ പോലീസ് എത്തി യുവതിയെ കസ്റ്റഡിയിലെടുത്തു.
നഗരത്തിനുള്ളിലെ വീട്ടിൽ അന്യസംസ്ഥാനത്ത് നിന്നും വിരുന്നു വന്ന യുവതി സ്വർണ്ണമെന്ന് കരുതി മൂക്കുപണ്ടം മോഷ്ടിച്ച കാര്യം പോലീസ് അറിയിച്ചതിനെതുടർന്ന് വീട്ടുടമസ്ഥരായ ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ എത്തുകയും, വിവരങ്ങൾ ആരാഞ്ഞ ശേഷം തങ്ങൾക്ക് പരാതിയില്ലെന്ന് അറിയിക്കുകയുമായിരുന്നു.
ഇവർ തന്നെ ജ്വല്ലറി ഉടമകളുമായി സംസാരിക്കുകയും യുവതിയ്ക്ക് അബദ്ധം സംഭവിച്ചതാണെന്ന് ജ്വല്ലറി ഉടമകളെ ബോധ്യപ്പെടുത്തുകയും ചെയ്തു. ജ്വല്ലറിക്കാർക്ക് പരാതിയില്ലന്ന് പോലീസിൽ അറിയിക്കുകയും ചെയ്തു.
മോഷ്ടിച്ചതായി പറയപ്പെടുന്ന സ്വർണ്ണം, മുക്കുപണ്ടമാ ണെന്നറിയാതെയാണ് വാസ്തവത്തിൽ യുവതി വിൽപ്പന നടത്താൻ ജ്വല്ലറിയിൽ എത്തിയത്.
പോലീസ് ജ്വല്ലറി കാരുമായി സംസാരിക്കുകയും, അവർക്ക് പരാതിയില്ലെന്ന് വ്യക്തമാവുകയും ചെയ്തതോടെ യുവതിയെ വെറുതെ വിട്ടു.
ഇതിനിടെ യുവതിയെ പോലീസ് ജ്വല്ലറിയിൽ വെച്ച് ചോദ്യം ചെയ്യുന്നതായി പറയപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
എന്നാൽ യുവതി മേൽപ്പറഞ്ഞ സംഭവങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. സ്വർണ ഉരുപ്പടികൾ തന്നെയാണ് മാറ്റിയെടുക്കാൻ കൊണ്ടുവന്നതെന്നാണ് ഇവർ പറയുന്നത്.
ജ്വല്ലറിക്കാർക്കും, യുവതിക്കും, വീട്ടുട മസ്ഥർക്കും പരാതിയില്ലെന്ന് ബോധ്യപ്പെട്ടതോടെ പോലീസിനും പരാതിയില്ലാത്തതിനാൽ സംഭവം കോംപ്രമൈസായി. ഓടിക്കൂടിയവരാകട്ടെ ശശിയുമായി..!