നെടുമങ്ങാട് : മുക്കുപണ്ടം പണയംവെയ്ക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. വാളിക്കോട് കൊപ്പം വള്ളുക്കോണം സുനിത മൻ സിലിൽ നിന്നും വാളിക്കോട് പുളിഞ്ചി ബൈത്തിന്നൂർ മൻസിൽ വാടകയ്ക്ക് താമസിക്കുന്ന നിയാസ്(37) ആണ് അറസ്റ്റി ലായത്.
നെടുമങ്ങാട് വാളിക്കോട് മേബർ നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ കഴിഞ്ഞ ഒന്പതിന് ഉച്ചയ്ക്ക് 12ന് പ്രതി ഒരു സ്വർണ നിറത്തിലുള്ള വളയുമായി പണയം വയ്ക്കാൻ പോവുകയും വള കൊടുത്ത ശേഷം സ്റ്റാഫിനോട് ഇത് എത്ര രൂപ കിട്ടും എന്ന് ചോദിച്ചു. വള കൈയിൽ വാങ്ങിയപ്പോൾ സംശയം തോന്നിയതിനാൽ പരിശോധിച്ചപ്പോൾ മൂക്കുപണ്ടം ആണെന്ന് മനസിലായി.
പ്രതിക്ക് 2018-ൽ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ കേസു ണ്ട്. 2012-ൽ ചുള്ളിമാനൂർ വഞ്ചുവം സ്വദേശിയായ നസീർ എന്ന ആളിൽ നിന്നും പണം പിടിച്ചു പറിച്ച് കേസും 2023- ൽ ആനാട് സ്വദേശിയായ സുധീറിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസും നിലവിലുണ്ട്.
എസ്എച്ച്ഒ രാജേഷ് കുമാർ, എസ്ഐ മാരായ സന്തോഷ് കുമാർ, ഓസ്റ്റിൻ, സി പി ഓ മാരായ അരുൺ, അജിത്ത് മോഹൻ എന്നിവരെ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.