ആലുവ: സ്വന്തമായി മുക്കുപണ്ടമുണ്ടാക്കി അതു പണയം വച്ചു തട്ടിപ്പു നടത്തുന്ന വിരുതൻ ഒടുവിൽ കുറുപ്പംപടി പോലീസിന്റെ പിടിയിലായി.
ഇടുക്കി വാകത്താനം സ്വദേശി ബോബി ഫിലിപ്പാ(31)ണ്് കുറുപ്പംപടി സിഐ കെ.ആർ. മനോജിന്റെയും സംഘത്തിന്റെയും പിടിയിലായത്. സമാനമായ ഇരുപത്തിയെട്ടോളം കേസുകളിലെ പ്രതിയാണിയാൾ.
ഇക്കഴിഞ്ഞ ജൂണിൽ 30 ഗ്രാം വരുന്ന വളയുമായി ഇയാൾ ഫെഡറൽ ബാങ്ക് കുറുപ്പംപടി ബ്രാഞ്ചിൽ പണയം വയ്ക്കാനെത്തിയിരുന്നു. തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടപ്പോൾ ബാങ്കിൽനിന്നും മുങ്ങി.
ബാങ്ക് അധികൃതർ പോലീസിന് വിവരം നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലോഡ് ജുകളിൽ തങ്ങി ഇത്തരത്തിൽ മുക്കുപണ്ട ഇടപാട് നടത്തുന്ന ബോബിയെക്കുറിച്ച് സൂചന ലഭിച്ചത്. പെട്ടെന്ന് മുക്കു പണ്ടമാണെന്ന് സംശയിക്കാത്ത തരത്തിലായിരുന്നു പണയ ഉരുപ്പടികളുടെ നിർമാണം.
ആലുവ ചൂണ്ടിയിലെ ലോഡ്ജിലാണ് ഇയാൾ തങ്ങിയിരുന്നത്. ഇടുക്കി, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിൽ ഇതിനുമ്പ് മുക്കുപണ്ടം തട്ടിപ്പിൽ പ്രതിയായിട്ടുണ്ട്