കൊച്ചി: ചേരാനെല്ലൂര്‍ കെഎസ്എഫ്ഇയില്‍ മുക്കുപണ്ടം പണയം വച്ച് നിരവധി തവണകളായി 31 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ യുവതി മുക്കുപണ്ടങ്ങള്‍ വാങ്ങിയിരുന്നത് ചെന്നൈയില്‍ നിന്നെന്ന് പോലീസ്.
കേസുമായി ബന്ധപ്പെട്ട് മഞ്ഞുമ്മല്‍ കൈതവളപ്പില്‍ റോഡില്‍ മനയ്ക്കപ്പറമ്പു വീട്ടില്‍ രേഖ(45)യെയാണ് ചേരാനല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഷാജു.കെ.പോളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ചേരാനെല്ലൂര്‍ കെഎസ്എഫ്ഇയില്‍ മുക്കുപണ്ടം പണയം വച്ച് നിരവധി തവണകളായി 31 ലക്ഷത്തോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. സ്ഥിരമായി ഈ യുവതി സ്വര്‍ണം പണയം വച്ച് പണമെടുക്കുന്നതില് സംശയം തോന്നിയ കെഎസ്എഫ് ഇ അധികൃതര്‍ ഇന്നലെ സ്വര്‍ണം ഉരച്ച് പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ ചെമ്പാണെന്ന് തെളിഞ്ഞത്.
തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഒരു മാസത്തിനിടെ ആറു പ്രാവശ്യമാണ് ഇവര്‍ ആഭരണങ്ങള്‍ പണയം വയ്ക്കാനെത്തിയത്. വളകളായിരുന്നു കൊണ്ടുവന്നത്.
പത്ത് ഗ്രാം ആഭരണത്തില്‍ മൂന്നു ഗ്രാം സ്വര്‍ണവും ബാക്കി ചെമ്പുമായിരുന്നു. മുക്കുപണ്ടം വാങ്ങിയതിന്റെ ബില്ലുകളും ഇവരില്‍നിന്ന് കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടില്ലെന്നു പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ന