അപ്പുമോനും അബ്ദുള്ളയും  ഇടയ്ക്കിടെ സ്വർണം പണയം വയ്ക്കാനെത്തി; വരവിന്‍റെ എണ്ണം കൂടിയപ്പോൾ  സ്വർണം ഉരച്ചു നോക്കിയപ്പോൾ കടക്കാർ ഞെട്ടി; ഇതുവരെ തട്ടിച്ച തുക ഞെട്ടിക്കുന്നത്


കോ​ട്ട​യം: മു​ക്കു​പ​ണ്ടം പ​ണ​യംവ​ച്ചു പ​ണംത​ട്ടി​യ കേ​സി​ല്‍ ര​ണ്ടുപേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​ടും​കു​ന്നം പാ​റ​യ്ക്ക​ല്‍ ഭാ​ഗ​ത്ത് അ​ണി​യ​റ എം.​സി. അ​പ്പു​മോ​ന്‍ (27), പാ​ല​ക്കാ​ട് ക​ണ്ണം​പ്ര ഭാ​ഗ​ത്ത് മ​ട്ടു​വ​ഴി പ​റ​ക്കു​ന്നി​ല്‍ അ​ബ്ദു​ള്‍ സ​ലാം (29) എ​ന്നി​വ​രെ​യാ​ണ് ക​റു​ക​ച്ചാ​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ര്‍ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മു​ത​ല്‍ മൂ​ന്നു ത​വ​ണ​ക​ളി​ലാ​യി നെ​ടും​കു​ന്നം പ​ത്ത​നാ​ട് ഭാ​ഗ​ത്തു​ള്ള സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് 1,84,800 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​ടു​ത്ത​ടു​ത്ത കാ​ല​യ​ള​വി​ലാ​യി സ്വ​ര്‍​ണം പ​ണ​യം വ​ച്ച​ത് മൂ​ലം സ്ഥാ​പ​ന​ത്തി​ലെ മാ​നേ​ജ​ര്‍​ക്ക് സം​ശ​യം തോ​ന്നു​ക​യും സ്വ​ര്‍​ണം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​തോ​ടെ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യുമായി​രു​ന്നു.

തു​ട​ര്‍​ന്നു പ്ര​തി​ക​ളെ തൃ​ശൂ​രി​ല്‍ നി​ന്നും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ള്‍​ക്ക് നെ​ടു​മ്പാ​ശേ​രി സ്റ്റേ​ഷ​നി​ല്‍ മോ​ഷ​ണ കേ​സു​ണ്ട്.

എ​സ്എ​ച്ച്ഒ ഋ​ഷി​കേ​ശ​ന്‍ നാ​യ​ര്‍, എ​സ്‌​ഐ അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്

Related posts

Leave a Comment