മു​ക്കു​പ​ണ്ടം വെ​ച്ച് പ​ണം​ത​ട്ടി​യ കേ​സ് : പ്ര​തി റ​സീ​ന ബീ​വി​യു​ടെ പേ​രി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി മു​പ്പ​തോ​ളം കേ​സു​ക​ൾ

ആ​റ്റി​ങ്ങ​ൽ: ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം വെ​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. മ​ണ​മ്പൂ​ർ തൊ​ട്ടി​ക്ക​ല്ല് ല​ക്ഷം വീ​ട് 412-ൽ ​റ​സീ​ന ബീ​വി (45) യെ​യാ​ണ് ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​റ്റി​ങ്ങ​ൽ ക​ച്ചേ​രി ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ജെ.​സി ഫി​നാ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ 916 പ​തി​ച്ച മൂ​ന്ന് മു​ക്കു​പ​ണ്ട വ​ള​ക​ൾ സ്വ​ർ​ണ വ​ള​ക​ൾ എ​ന്ന രൂ​പ​ത്തി​ൽ പ​ണ​യംവെച്ച് 1,20,000 രൂ​പ ത​ട്ടി​യെ​ടു​ത്തു. 2023 ഒ​ക്‌ടോബ​ർ മാ​സ​ത്തി​ൽ ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ധനകാര്യ സ്ഥാ​പ​ന​ത്തി​ൽ എ​ത്തി വ്യാ​ജ തി​രി​ച്ച​റി​യ​ൽ രേ​ഖ ന​ൽ​കി​യാ​ണ് മു​ക്കു​പ​ണ്ടം പ​ണ​യംവെ​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ആ​റ്റി​ങ്ങ​ൽ, ക​ട​യ്ക്കാ​വൂ​ർ, ചി​റ​യി​ൻ​കീ​ഴ്, ക​ല്ല​മ്പ​ലം എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി സ​മാ​ന രീ​തി​യി​ലു​ള്ള 30 ഓ​ളം കേ​സു​ക​ൾ യു​വ​തി​യു​ടെ പേ​രി​ൽ നി​ല​വി​ലു​ണ്ട്.

പാ​റ​ശാ​ല സ്വ​ദേ​ശി​യു​മാ​യി ചേ​ർ​ന്നാ​ണ് ഈ ​യു​വ​തി അ​ട​ങ്ങു​ന്ന സം​ഘം ഇ​ത്ത​ര​ത്തി​ൽ മു​ക്കു​പ​ണ്ടം നി​ർ​മി​ക്കു​ന്ന​ത്. ആ​റ്റി​ങ്ങ​ൽ ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ ജി.​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ സ​ജി​ത്ത്, എഎ​സ്​ഐ സ​ഫീ​ജ, ശ​ര​ത്കു​മാ​ർ, വി​ഷ്ണു​ലാ​ൽ, പ്ര​കാ​ശ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment