തിരുവനന്തപുരം: സിവിൽസ്റ്റേഷനിലെ ആർഡിഒ കോടതിയിൽ നിന്നും തൊണ്ടി മുതലുകൾ മോഷണം പോയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.
ഇത് സംബന്ധിച്ചുള്ള ഉത്തരവായി. ഡിജിപി ഇന്ന് കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും.
ഈ അടുത്തകാലത്ത് തൊണ്ടിമുതൽ തിരികെ ലഭിക്കാൻ ഒരാൾ കളക്ടർക്ക് അപേക്ഷ നൽകിയതിനെ തുടർന്ന് സബ് കളക്ടർ എം.എസ്.മാധവിക്കുട്ടി നടത്തിയ അന്വേഷണത്തിലാണ് സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ട വിവരം മനസിലാക്കിയത്.
ഇതേ തുടർന്ന് പേരൂർക്കട പോലീസിൽ സബ് കളക്ടർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
ജീവനക്കാരിൽ ചിലർക്ക് മോഷണത്തിൽ പങ്കുണ്ടെ ന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സംശയം ഉയർന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘത്തെ കൊണ്ട് അന്വേഷണം നടത്തണമെന്ന് പേരൂർക്കട എസ്എച്ച്ഒ സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ ആഭ്യന്തര സെക്രട്ടറി ക്രൈംബ്രാഞ്ച് അന്വേഷണമാണ് ഉചിതമെന്ന് മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
പുതുതായി രൂപീകരിച്ച സാന്പത്തിക കുറ്റകൃത്യ വിഭാഗമായിരിക്കും കേസ് അന്വേഷിക്കുക. ഐജി ഹർഷിത അട്ടല്ലൂരിയാണ് സാന്പത്തിക കുറ്റകൃത്യ വിഭാഗത്തെ നയിക്കുന്നത്.
ആർഡിഒ കോടതിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 130 പവനോളം സ്വർണവും പണവുമാണ് മോഷണം പോയത്. പേരൂർക്കട പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷണത്തിന് പിന്നിൽ ഒരു വർഷം മുൻപ് സർവീസിൽ നിന്നും വിരമിച്ച സീനിയർ സൂപ്രണ്ടാണെന്ന് പോലീസ് കണ്ടെത്തി.
ലോക്കറിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ട ് വിവരങ്ങൾ പരിശോധിച്ചതിൽ നിന്നാണ് മുൻ സീനിയർ സൂപ്രണ്ട ിനെ സംശയിക്കാൻ ഇടയായത്.
ഒരു സ്വകാര്യ ബാങ്കിൽ സ്വർണം പണയം വച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെ ത്തിയിരുന്നു. കോടതി ലോക്കറിൽ നിന്നും സ്വർണം മോഷ്ടിച്ച ശേഷം മുക്കുപണ്ടം വച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെ ത്തിയിരുന്നു.
കൂടുതൽ പേർക്ക് മോഷണത്തിൽ പങ്കുണ്ടെ ന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. പോലീസിന്റെ നിരീക്ഷണത്തിലുള്ള മുൻ സീനിയർ സൂപ്രണ്ടിനെ അറസ്റ്റ് ചെയ്യാനുള്ള തെളിവ് ശേഖരണം ഉൗർജിതമാക്കുകയാണ് പോലീസ് സംഘം.
2021 ഫെബ്രുവരിയിൽ എജിയുടെ നിർദേശാനുസരണം സ്വർണാഭരണങ്ങളുടെ കണക്കെടുപ്പ് ഉൾപ്പെടെ ഓഡിറ്റിംഗ് നടത്തിയിരുന്നു. അതിന് ശേഷമാണ് സ്വർണം മോഷ്ടിച്ചതെന്നാണ് പോലീസ് പറയുന്നത്.