മുക്കുപണ്ടം പണയം വയ്ക്കാനെത്തിയ യുവാവ് അറസ്റ്റിൽ; ദിൽജിത്തിന് പണയത്തിന് കൊണ്ടുവന്ന മുക്കുപണ്ടം തിരിച്ചറിയാൻ പ്രയാസമായിരുന്നെന്ന് കടക്കാർ

 


4ഉ​ര​ച്ചുനോ​ക്കി​യാ​ലും മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് തി​രി​ച്ച​റി​യാ​നാ​വാ​ത്ത രീ​തി​യി​ലാ​ണ് ആഭരണങ്ങൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ചു ത​ട്ടി​പ്പ് ന​ട​ത്തി​യാ​ളെ കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന സ്വദേ​ശി ഡി. ​ദി​ൽ​ജി​ത്തി(27)നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ന​ഗ​ര​ത്തി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​യ ഇ​യാ​ൾ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യം വ​യ്ക്കു​ക​യാ​യി​രു​ന്നു.

സം​ശ​യം തോ​ന്നി​യ സ്ഥാ​പ​ത്തി​ലെ ജീ​വ​ന​ക്കാ​ർ വി​ശ​ദ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഈ​സ്റ്റ് എ​സ്ഐ എം.​എ​ച്ച്. അ​നു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ദി​ൽ​ജി​ത്തി​നെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.

ഉ​ര​ച്ച് നോ​ക്കി​യാ​ലും ആ​ഭ​ര​ണ​ങ്ങ​ൾ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് തി​രി​ച്ച​റി​യാ​നാ​വാ​ത്ത രീ​തി​യി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഈ​സ്റ്റ് പോ​ലീ​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment