പണ്ടൊക്കെ സിനിമാ ഡയലോഗുകൾ കേട്ട് പഠിച്ച് നടിമാർ പറയുന്നത് പോലെ പറഞ്ഞ് നോക്കുമായിരുന്നു. അന്ന് എന്റെ പ്രകടനം കണ്ട് ചേച്ചിയാണ് സിനിമയിൽ അഭിനയിക്കാൻ പറ്റുമെന്ന് ആദ്യമായി പറഞ്ഞത്.
പിന്നീട് പലപ്പോഴായി കമൽ സാർ അടക്കമുള്ളവർക്ക് ഫോട്ടോകൾ എടുത്ത് അയച്ച് കൊടുക്കുമായിരുന്നു. പിന്നീട് അവയെല്ലാം തിരിച്ച് വരും. അപ്പോൾ മനസിലാകും അവർക്ക് ഇഷ്ടപ്പെട്ടില്ലെന്ന്.
ലാൽ ജോസ് സാറിന്റെ അച്ഛനുറങ്ങാത്ത വീടിന്റെ ഓഡീഷന് പോകുമ്പോൾ എട്ടാം ക്ലാസിൽ പഠിക്കുകയാണ്. അന്ന് ഞാൻ കരുതിയിരുന്നത് കാണാൻ കുറച്ച് വലിപ്പം തോന്നിക്കുന്ന പെൺകുട്ടികൾക്കാണ് സിനിമയിൽ അവസരം ലഭിക്കുക എന്നാണ്.
ആ ധാരണയിൽ സാരി ഉടുത്താണ് ഓഡീഷന് പോയത്. പക്ഷെ ലാൽ ജോസ് സാറിന് വേണ്ടത് സ്കൂൾ കുട്ടിയെയായിരുന്നു.
പിന്നെ ഞങ്ങൾ കോതമംഗലത്ത് നിന്ന് വന്നതല്ലേയെന്ന് കരുതി ലുക്ക് ടെസ്റ്റ് നടത്തുകയും അഭിനയിപ്പിക്കുകയുമെല്ലാം ചെയ്തു.
ആദ്യമൊന്നും സാറിന് എന്നിൽ പ്രതീക്ഷയുണ്ടായിരുന്നില്ല. പിന്നെ അഭിനയിച്ച സീൻ കണ്ടപ്പോഴാണ് സാർ സെലക്ട് ചെയ്തത്. -മുക്ത ജോർജ്