ഇടുക്കി മൂലമറ്റത്ത് ദുരൂഹ സാഹചര്യത്തില്‍ തലയ്ക്ക് അടിയേറ്റു വീട്ടമ്മ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. 2016 ഫെബ്രുവരിയിലാണ് ഇലപ്പള്ളി കുപ്പിലാനിക്കല്‍ അന്നമ്മ(96) മരിച്ചത്. വീടിന്റെ മുറ്റത്തു ഗ്രാമ്പു നിരത്തുന്നതിനിടയില്‍ തലയ്ക്കു ഗുരുതരമയി പരുക്കേല്‍ക്കുകയായിരുന്നു.
ഇവരുടെ കഴുത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണമാലയും നഷ്ട്ടപ്പെട്ടു. ഈ മാല കണ്ടെത്താനായി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ വീടിനോടു ചേര്‍ന്നുള്ള സെപ്റ്റിക്ക് ടാങ്കില്‍ നിന്ന് ആരുടെത് എന്നു തിരിച്ചറിയാന്‍ കഴിയാത്ത മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. മരിച്ച അന്നമ്മയുടെ അയല്‍വാസിയുടെ വീട്ടുവളപ്പിലെ സെപ്ടിക് ടാങ്കില്‍ നിന്നാണു ഫോണ്‍ കണ്ടെടുത്തത്.