പിറവം: മുളന്തുരുത്തിയിൽ റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. 45 വയസോളം പ്രായം തോന്നിക്കുന്ന ഇയാൾ ട്രെയിനിൽനിന്നും വീണതായാണ് കരുതുന്നത്. ഇന്ന് പുലർച്ചെ 5.30-ഓടെ കോട്ടയം റൂട്ടിൽ മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിൽനിന്നും മുന്നൂറ് മീറ്ററോളം അകലെ കട്ടപ്പിള്ളി ഗെയിറ്റിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വെളുത്ത നിറമാണ്. പാൻസും ഷർട്ടുമാണ് വേഷം.
ട്രെയിനിൽനിന്നും വീണപ്പോൾ സംഭവിച്ചതെന്ന് കരുതുന്ന പരിക്കുകൾ ശരീരത്തിലുണ്ട്. പുലർച്ചെ ഇതുവഴി തിരുവനന്തപുരത്തിന് പോയ വഞ്ചിനാട് എക്സ്പ്രസിൽ നിന്നുമാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. മുളന്തുരുത്തി എസ്ഐ എബിയുടെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്.