മകന്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരേ കോപ്പുകൂട്ടുമ്പോള്‍ ഡെല്‍ഹിയില്‍ നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് സമാജ്‌വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗ് യാദവ്, മോദി വീണ്ടും ഭരണത്തില്‍ വരണമെന്ന ആവശ്യത്തില്‍ ഞെട്ടി പ്രതിപക്ഷവും

ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ അടിവേരറുക്കാന്‍ സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും ഒന്നിച്ച സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി എസ്പി സ്ഥാപകന്‍ മുലയാം സിംഗ് യാദവ്. പാര്‍ലമെന്റിലാണ് സ്വന്തം പാര്‍ട്ടിക്കാരെയും പ്രതിപക്ഷത്തെയും ഞെട്ടിച്ച് മുലായം പ്രസംഗിച്ചത്. നരേന്ദ്ര മോദി ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയാകണമെന്ന് സമാദ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് പറഞ്ഞു.

ലോകസ്ഭയിലാണ് മുലായം മോദിയെ വാഴ്ത്തിയത്. മോദി നല്ല ഭരണമാണ് കാഴ്ചവച്ചതെന്നും അദ്ദേഹത്തിനെതിരെ ആര്‍ക്കും വിരല്‍ ചൂണ്ടാനാവില്ലെന്നും മുലായം പറഞ്ഞു. വേഗത്തില്‍ തീരുമാനമെടുക്കാനും പദ്ധതികള്‍ നടപ്പാക്കാനും മോദിക്ക് കഴിയുന്നു, അദ്ദേഹം പറഞ്ഞു. മുലായത്തിന്റെ പ്രശംസ കേട്ട പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് കൈകൂപ്പി.

Related posts