മുള്ളേരിയ: അവിവാഹിതയായ 18കാരി പ്രസവിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് യുവാവിനെതിരേ ആദൂർ പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തു.
കഴിഞ്ഞദിവവസം ചെങ്കളയിലെ ആശുപത്രിയിലാണ് യുവതി ആണ്കുഞ്ഞിനു ജന്മം നൽകിയത്. കുഞ്ഞിന്റെ പിതാവിനെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനിടെ ആശുപത്രി അധികൃതർക്ക് സംശയം തോന്നുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു.
തുടർന്ന് വനിതാ പോലീസെത്തി മൊഴിയെടുത്തപ്പോഴാണ് അവിവാഹിതയാണെന്നും ഗർഭം ധരിക്കുന്ന സമയത്ത് പ്രായപൂർത്തിയായിട്ടില്ലെന്നും വ്യക്തമായത്. ഇതോടെയാണ് ഉമ്മർ ഷാഫിക്കെതിരേ പോക്സോ നിയമ പ്രകാരം കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.
അതേ സമയം യുവതിയും ഉമ്മർ ഷാഫിയും തമ്മിലുള്ള വിവാഹം നേരത്തെ തീരുമാനിച്ചതാണെന്നും വിവാഹ ക്ഷണക്കത്ത് അടിക്കുകയും ചെയ്തിരുന്നു. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് വിവാഹം നീട്ടിക്കൊണ്ടു പോവുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.