ആലപ്പുഴ: മുല്ലയ്ക്കലിലെ ജ്വല്ലറി കവർച്ചയ്ക്ക് പിന്നിൽ സ്വദേശികളായ മോഷ്ടാക്കളെന്ന നിഗമനത്തിൽ പ്രത്യേക അന്വേഷണ സംഘം. മോഷണം നടത്തിയ രീതിയുടെ അടിസ്ഥാനത്തിലാണ് നാട്ടുകാരായ കവർച്ചക്കാരാണ് സംഭവത്തിന് പിന്നിലെന്ന നിഗമനത്തിന് അടിസ്ഥാനം.
ഇതരസംസ്ഥാന മോഷ്ടാക്കളുടെ രീതി അനുസരിച്ച് ജ്വല്ലറിയിലുണ്ടായിരിന്ന മുഴുവൻ ആഭരണങ്ങളും കവരേണ്ടതാണ് എന്നാൽ അങ്ങനെ ഉണ്ടായിട്ടില്ല. മാത്രമല്ല ചില ആഭരണങ്ങൾ സ്വർണ കടയ്ക്ക് മുന്നിൽ നിന്ന് കവർച്ചക്ക് ശേഷം രാവിലെ ലഭിക്കുകയും ചെയ്തിരുന്നു.
ഇതാണ് പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവർ നടത്തിയതാണ് മോഷണം എന്ന നിഗമനത്തിൽ പോലീസെത്താൽ കാരണം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കവർച്ച നടത്തിയത്. കടക്കുള്ളിലെ കാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടങ്കിലും തുണി ഉപയോഗിച്ച് മുഖം മറച്ചിരുന്നതിനാൽ ആളെ വ്യക്തമായിരിന്നില്ല.
മോഷണം നടന്ന സമയത്ത് പ്രദേശത്തെ മൊബൈൽ ടവറുകളിലൂടെ നടന്ന ഫോണ് സംഭാഷണങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വരുന്ന ഫോണ് സംഭാഷണങ്ങൾ പരിശോധിക്കുന്പോൾ അന്വേഷണത്തെ സഹായിക്കുന്ന വിവരം ലഭിക്കുവെന്നാണ് പ്രതീക്ഷ.