കുണ്ട റ: വായന സ്വപ്നങ്ങളും ചിന്തകളും സമ്മാനിക്കുമെന്ന് മുല്ലക്കര രത്നാകരൻ എംഎൽഎ അഭിപ്രായപ്പെട്ടു. ഹൃദയത്തിൽ സ്വപ്നങ്ങൾ ഉണ്ടാകും. തലച്ചോറിൽ ചിന്തകൾ ഉണ്ട ാകും. അതിന് ബന്ധിപ്പിക്കാൻ സഹായിക്കുന്നത് പുസ്തകങ്ങളും പത്രങ്ങളുമാണ്. സിലബസ് പഠിക്കുന്നത് പരീക്ഷകൾക്ക് മാത്രമാണ്. പരീക്ഷയിൽ ജയിച്ചതുകൊണ്ട ് ജീവിതത്തിൽ ജയിക്കണമെന്ന് ഇല്ല.
ജീവിതത്തിൽ ജയിക്കണമെങ്കിൽ ജീവിതം പഠിക്കണം. ജീവിതം പഠിക്കണമെങ്കിൽ പുസ്തകം വായിക്കുകയും ചുറ്റുപാടുകൾ മനസ്സിലാക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. മുളവന ജെ.എം.വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുണ്ട റ എം.ജി.ഡി ഗേൾസ് ഹൈസ്കൂളിൽ നടപ്പാക്കുന്ന വായിച്ചുവളരാം പദ്ധതിയുടെ ഭാഗമായി മികച്ച വായനാകുറിപ്പ് തയ്യാറാക്കിയ ദേവിക അജിത്തിന് ക്യാഷ് അവാർഡും ട്രോഫിയും നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് മുളവന രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് നേതൃസമിതി കണ്‍വീനർ ആർ.മോഹനൻ, താലൂക്ക് ലൈബ്രറി കൗണ്‍സിൽ അംഗം എം.ഗോപാലകൃഷ്ണൻ, കുണ്ട റ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സിന്ധുരാജേന്ദ്രൻ, സ്കൂൾ ഹെഡ്മാസ്റ്റർ അലക്സ് തോമസ്, പി.റ്റി.എ സെക്രട്ടറി ജി.കുഞ്ഞുമോൻ, അദ്ധ്യാപകരായ തോമസ് ജോർജ്ജ്, സി.സൈജു, ബൈജു.ആർ എന്നിവർ പ്രസംഗിച്ചു.