കുളത്തൂപ്പുഴ: ഇന്ത്യന്‍ ഭരണ ഘടനയെ ബിജെപി വെല്ലുവിളിക്കുന്നുവെന്ന് മുല്ലക്കര രത്നാകരന് എംഎല്‍എ ആരോപിച്ചു. ശബരിമലയെ അലങ്കോലപ്പെടുത്താനും മുദ്രാവാക്യം വിളിക്കാനുമുള്ള ഇടമായി ബിജെപിയും ആർഎസ്എസും മാറ്റിയെന്നും, വിശ്വാസികളെ വെല്ലുവിളിക്കുന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐ ഇടമുളയ്ക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനപ്പുഴയ്ക്കലിൽ സംഘടിപ്പിച്ച രാഷട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുല്ലക്കര രത്നാകരന്.യോഗത്തിൽ എസ്.തങ്കപ്പൻ പിള്ള അധ്യക്ഷത വഹിച്ചു.
ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.സോമരാജൻ, സംസ്ഥാന കൗൺസിൽ അംഗം പി.എസ്.സുപാൽ, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആർ.സജിലാൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.സി.ജോസ്, മണ്ഡലം സെക്രട്ടറി ലിജു ജമാൽ, ബ്ലോക്ക്പഞ്ചായത്തംഗം ജി.എസ്.അജയകുമാർ, ഗ്രാമ പഞ്ചായത്തംഗം അനിലാ ഷാജി എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ വച്ച് പഠനോപകരണ വിതരണവും, പ്രതിഭകളെ ആദരിക്കലും നടന്നു