ആലപ്പുഴ: മുല്ലയ്ക്കൽ ഗോപുരം പൊളിക്കാൻ അനുവദിക്കില്ലെന്നും, ഇതിനായുള്ള പിഡബ്ല്യുഡി ശ്രമം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തു മെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു. നവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് മുല്ലയ്ക്കൽ ക്ഷേത്രത്തിൽ സന്ദർശനം നടത്തി ഉപദേശക സമിതി ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രത്തിനു മുന്നിലെ കടമുറികൾ മാറ്റുന്നതിനും മറ്റു വികസന പ്രവർത്തികളും എഴുതി നൽകുവാൻ അദ്ദേഹം ഉപദേശക സമിതി ഭാരവാഹികളോട് നിർദേശിച്ചു. ക്ഷേത്രത്തിൽ എത്തിയ പ്രസിഡന്റിനെ ഉപദേശക സമിതി പ്രസിഡന്റ് ജി. വിനോദ് കുമാർ, സബ് ഗ്രൂപ്പ് ഓഫീസർ എസ്. ഗോപിനാഥൻ നായർ, വൈസ് പ്രസിഡന്റ് ജി.സതീഷ് കുമാർ, ആർ. വെങ്കിടേഷ് കുമാർ, പി.അനിൽകുമാർ, കെ. രാമചന്ദ്രൻ നായർ, നാരായണൻ, വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.