ചവറ: പുസ്തകം വായിക്കുന്നതിലൂടെ മനസിലെ മാലിന്യമാണ് ഇല്ലാതാകുന്നതെന്ന് മുല്ലക്കര രത്നാകരൻ എംഎൽഎ പറഞ്ഞു. പൊന്മന പ്രോഗ്രസീവ് ഗ്രന്ഥശാലയുടെ 59ാമത് വാർഷികം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അകലുന്ന മനസുകളെ അടുപ്പിക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളാണ് ഗ്രന്ഥശാലകൾ. കൂട്ടുകുടുംബം അണുകുടുംബത്തിലേക്ക് മാറിയതോടെ ജീവിത മൂല്യങ്ങൾ ഇല്ലാതായി കൊണ്ട ിരിക്കുകയാണ്. ചാനലുകളിലെ സീരിലയുകൾ തെറ്റായ സന്ദേശമാണ് നൽകുന്നത്. പണത്തിന്റെ അകലമല്ല മനസിന്റെ അകലമാണ് കുറക്കേണ്ടത്.
മഹാത്മാഗാന്ധിയെ തിരച്ചറിയാനുളള ശ്രമം ഉണ്ടാകണം. യൗവനം നാടിന്റെ കരുത്താകണം. തിരിച്ചറിവില്ലായ്മയാണ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ പോരായ്മ. ഒരു ഗ്രന്ഥശാല നാട്ടിലെ സർവകലാശാല തന്നെയാണന്നും മുല്ലക്കര അഭിപ്രായപ്പെട്ടു. ഗ്രന്ഥശാല പ്രസിഡന്റ് പൊന്മന നിശാന്ത് അധ്യക്ഷത വഹിച്ചു.
നാടക നടനും സംവിധായകുമായ ഇ.എ രാജേന്ദ്രൻ, ചലച്ചിത്ര താരം കുളപ്പുളളി ലീല, സെക്രട്ടറി കെ.ഹൃദയകുമാർ, സുരേഷ്, ദയാനന്ദൻ, ആർ.സുബാഷ് ചന്ദ്രൻ, ആർ.മുരളി, പുഷ്, രാജി, ടി.ബിജു എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകരായ ഹായ് നജീബ്, യോഹന്നാൻ ആന്റണി എന്നിവരെയും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും ആദരിച്ചു.