പയ്യന്നൂര്: ജനവാസ മേഖലയിലുണ്ടായ മുള്ളന് പന്നിയാക്രമണത്തില് വളര്ത്തുനായ ചത്തു. തായിനേരി എന്സിസി റോഡിലെ വിജയകുമാര് ഷേണായിയുടെ വീട്ടിലെ ആറുവയസുള്ള വളര്ത്തുനായയാണ് ചത്തത്.
ഇന്ന് പുലര്ച്ചെ നാലരയോടെയാണ് വളര്ത്തുനായയുടെ നേരേ മുള്ളന്പന്നിയുടെ ആക്രമണമുണ്ടായത്. ശബ്ദം കേട്ട് വീട്ടുടമ പുറത്തിറങ്ങി നോക്കിയപ്പോള് അസ്വാഭാവികമായി ഒന്നും കണ്ടില്ല.
കുറച്ചു കഴിഞ്ഞ് നായയെ വിളിച്ചിട്ടും കാണാത്തതിനെ തുടര്ന്ന് വീണ്ടും നോക്കിയപ്പോഴാണ് നായയുടെ ജഡം കണ്ടെത്തിയത്. നായയുടെ കഴുത്തിലും ഹൃദയ ഭാഗത്തും മറ്റുമായി മൂന്ന് മുള്ളുകള് ഏഴിഞ്ചോളം ആഴത്തില് തറച്ച് കയറിയ നിലയിലായി ഉണ്ടായിരുന്നു.
പയ്യന്നൂര് നഗരത്തോട് ചേര്ന്നുള്ള ജനവാസ മേഖലയിലുണ്ടായ മുള്ളന് പന്നിയുടെ ആക്രമണം പരിസരവാസികളില് ആശങ്ക പരത്തിയിട്ടുണ്ട്.