
ചവറ : അപ്രതീക്ഷിതമായി എത്തിയ മുള്ളൻപന്നി നാടിനെ ഭീതിയിലാഴ്ത്തി. ഇന്നലെ വൈകുന്നേരം 6.50ഓടെയാണ് ചവറ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം ഒരു വീടിന്റെ മുറ്റത്ത് എത്തിയത്. വീട്ടുകാരും സമീപവാസികളും മുള്ളൻപന്നിയെ കണ്ടതോടെ ഭീതിയിലായി.
ഉടൻ വിവരം ചവറ പോലീസിൽ അറിയിച്ചുവെങ്കിലും പോലീസും നിസഹായരായി . വിവരമറിഞ്ഞ് ജനം എത്തി തുടങ്ങി. കൂട്ടം കൂടാതിരിക്കാൻ പോലീസ് പ്രത്യേകം ശ്രദ്ധിച്ചു.
ജനവാസസ്ഥലത്ത് മുള്ളൻപന്നിയെ കണ്ടതിനെ തുടർന്ന് പോലീസ് ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. ആളുകളെ കണ്ടതിനെ തുടർന്ന് മുളളൻപന്നി സമീപത്തെ വൃക്ഷത്തിന്റെ ഇടയിൽ അഭയം പ്രാപിച്ചു.
തുടർന്ന് രാത്രി ഒമ്പതോടെ അവിടെ നിന്നും മറ്റൊരു ഭാഗത്തക്ക് പോയി. രാവിലെയും മുള്ളൻ പന്നിയെ പിടികൂടാനുള്ള ശ്രമം അധികൃതർ നടത്തു കയാണ്.