കൊല്ലങ്കോട്: വടവന്നൂരിൽ പ്രധാന പാതയിൽ മുള്ളൻപന്നിയുടെ ജഡം വാഹനമിടിച്ച് ചത്ത നിലയിൽ നാട്ടുകാർ കണ്ടെത്തി. കൊല്ലങ്കോട് വനം വകുപ്പ് ഫോറസ്റ്റ് റെയ്ഞ്ചർ സുബൈർ സ്ഥലത്തെത്തി പരിശോധിച്ചശേഷം ജഡം ചപ്പക്കാട് വനമേഖലയിൽ സംസ്ക്കരിക്കും. രണ്ടു വയസ് തോന്നിക്കുന്ന മുള്ളൻപന്നി റോഡു മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് ചത്തതാവുമെന്ന് കരുതുന്നതായി സുബൈർ പറഞ്ഞു. ജനവാസ കേന്ദ്രത്തിൽ ആദ്യമായാണ് മുള്ളൻപന്നിയെ കാണുന്നതെന്ന് സമീപവാസികൾ അറിയിച്ചു. വടവന്നൂർ പട്ടത്തലച്ചിറോഡിലാണ് പന്നിയുടെ ജഡം കാണപ്പെട്ടത്.ു
രണ്ടു വയസുകാരൻ മുള്ളൻ പന്നി വാഹനമിടിച്ച് ചത്ത നിലയിൽ; ജനവാസകേന്ദ്രത്തിൽ മുള്ളൻപന്നിയെ കാണുന്നത് ആദ്യമാണെന്ന് നാട്ടുകാർ
