തിരുവനന്തപുരം: മാണി സി. കാപ്പനെ യുഡിഎഫിന്റെ ഘടകക്ഷിയാക്കുന്നതിന് ഹൈക്കമാന്‍ഡിന്റെ അനുമതി വേണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
എന്‍സിപി പിളര്‍ത്തി വരുന്ന മാണി സി. കാപ്പനെ ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമാക്കുന്ന കാര്യത്തില്‍ തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് മുല്ലപ്പള്ളി മനസ് തുറന്നത്.
താന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാഗമാണ്. ഹൈക്കമാന്‍ഡിന്റെ തീരുമാനങ്ങള്‍ക്കും കല്പ്പനകള്ക്കും അനുസരിച്ച് മാത്രമേ തനിക്ക് പോകാന്‍ കഴിയൂ. അതിനാല്‍ ഹൈക്കമാന്‍ഡിനെ പൂര്‍ണമായി വിശ്വാസത്തിലെടുത്തുകൊണ്ടു മാത്രമേ അഭിപ്രായം പറയാനാകു.
കാപ്പന് മൂന്നു സീറ്റ് കൊടുക്കും എന്നതിനെക്കുറിച്ച് കെപിസിസി പ്രസിഡന്റായ തനിക്ക് അറിവില്ല. ഹൈക്കമാന്‍ഡിന്റെ അഭിപ്രായം ആരായാതെ തനിക്ക് ഇക്കാര്യത്തില്‍ ഒന്നും പറയാനാവില്ല.
മാണി സി. കാപ്പന് ഇടതുമുന്നണി വിടുമെന്ന് പ്രഖ്യാപിച്ചപ്പോല്‍ തന്നെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേരണമെന്ന് താന്‍ ആവശ്യപ്പെട്ടതാണ്. അദ്ദേഹം കൈപ്പത്തി ചിഹ്നത്തില്‍ പാലായില്‍ മല്‍സരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.