തിരുവനന്തപുരം: മഞ്ചേശ്വരത്തിൽ ആശങ്കയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മഞ്ചേശ്വരത്ത് സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
മണ്ഡലത്തിലെ പ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന വിവരം പരിഭ്രാന്തി ഉണ്ടാക്കുന്നതാണെന്നും അവിടെ കെ.സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായി ആയിരിക്കുമെന്നും മഞ്ചേശ്വരത്തെക്കുറിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്ത് യുഡിഎഫ് അത്യുജല വിജയം നേടി അധികാരത്തിലെത്തും. നേമത്ത് കോണ്‍ഗ്രസും ബിജെപിയും തമ്മിലായിരുന്നു മത്സരം. നേമത്ത് ദുർബല സ്ഥാനാർത്ഥിയെയാണ് സിപിഎം നിർത്തിയത്. നേമത്ത് സിപിഎം വിജയിക്കില്ല. അവിടെ കോണ്‍ഗ്രസ് വിജയിക്കും.
ബിജെപിയുടെ അക്കൗണ്ട് ഇല്ലാതാകും. നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിർണയം പാളിയിട്ടില്ല. ഇരിക്കൂറിലെ സ്ഥാനാർത്ഥിത്വം ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്.
ഇത്തവണ മത്സരിക്കാതെ മാറി നിന്നത്്് സ്വന്തം തീരുമാനമായിരുന്നു. സ്വകാര്യ ചാനസുകൾക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.