ന്യൂഡൽഹി: കേരളത്തിൽ മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഉദ്ദേശിച്ച രീതിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം സംഘടനാ തലത്തിൽ അഴിച്ചുപണി നടത്തേണ്ടതുണ്ടെന്ന് സുധാകരൻ പറഞ്ഞിരുന്നു.
സംഘടന തെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ സുധാകരന് ഹെക്കമാൻഡിനോട് നേരിട്ട് ആവശ്യപ്പെടാമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വട്ടിയൂർക്കാവിലെ സ്ഥാനാർഥി വീണയുടെ പോസ്റ്റർ വിവാദത്തിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന സംശയം ആവർത്തിച്ച മുല്ലപ്പള്ളി അന്വേഷണ കമ്മീഷൻ ജയപരാജയങ്ങളെക്കുറിച്ച് പരിശോധിക്കാനല്ലെന്നും പ്രതികരിച്ചു.
സംഘടനാ പ്രവർത്തനം കൃത്യമായി നടത്തുന്നവരുമായേ പാർട്ടിക്ക് മുന്നോട്ട് പോകാൻ കഴിയൂ. അല്ലാത്തവരെ വച്ച് പൊറുപ്പിക്കാനാകില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.