തിരുവനന്തപുരം: കോവിഡ് കാലത്ത് പിആർ ഏജൻസിയെവച്ച് സിപിഎം ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ബിംബവൽക്കരിക്കാൻ ശ്രമിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമർശനം.
ആരോഗ്യമന്ത്രിയെ കുറിച്ചും ആരോഗ്യവകുപ്പിനെ കുറിച്ചും താൻ നേരത്തെ പറഞ്ഞത് ശരിയായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിഛായ വർധിപ്പിക്കാൻ നടത്തിയ ബിംബവൽക്കരണത്തിന്റെ ദുരന്തമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. സംസ്ഥാനത്തെ ആരോഗ്യരംഗം തകർന്നിരിക്കുകയാണ്.
പിആർ ഏജൻസിയെവച്ച് ആരോഗ്യമന്ത്രിയെ ബിംബവൽക്കരിക്കാൻ സിപിഎം ശ്രമിച്ചു. വ്യക്തിപരമായി ആരോഗ്യ മന്ത്രിയോട് വിയോജിപ്പില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.