കേരളത്തിൽ ജാതി വിവേചനം നിലനിൽക്കുന്നു;  ദ​ളി​ത് കോ​ണ്‍​ഗ്ര​സ് സംസ്ഥാന സമ്മേളനത്തിലെ മുല്ലപ്പള്ളിയുടെ വാക്കുകൾ 

തി​രു​വന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വി​ദ്യാ​ഭ്യാ​സ​വും സാ​മൂ​ഹ്യ മു​ന്നേ​റ്റ​വും ഉ​ണ്ടാ​യി​ട്ടും ഇ​ന്നും ജാ​തി വി​വേ​ച​നം നി​ല​നി​ൽ​ക്കു​ന്ന​ത് അ​പ​മാ​ന​ക​ര​മാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ഭാ​ര​തീ​യ ദ​ളി​ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​കയാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജാ​തീ​യ വി​വേ​ച​ന​ങ്ങ​ൾ​ക്ക് എ​തി​രേ പോ​രാ​ട്ടം ശ​ക്ത​മാ​ക്കു​വാ​ൻ പൊ​തു സ​മൂ​ഹം ത​യ്യാ​റാ​ക​ണം. വി​വേ​ച​ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തു​കൊ​ണ്ട് രാ​ജ്യ​ത്ത് പൂ​ർ​ണ​മാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​വാ​ൻ ക​ഴി​യു​ന്നി​ല്ലെന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ ​വി​ദ്യാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ കെ ​ബി ബാ​ബു​രാ​ജ്, എ​ൻ ജെ ​പ്ര​സാ​ദ് , എ​ൻ കെ ​അ​നി​ൽ​കു​മാ​ർ , എം ​കെ പു​രു​ഷോ​ത്ത​മ​ൻ, രാ​ജ​ൻ പെ​രു​ന്പക്കാട് , അ​ജി​ത് മാ​ട്ടൂ​ർ, പ്ര​കാ​ശ​ൻ കാ​ല​ടി , കാ​ട്ടാ​ന്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എ​ൻ അ​ച്യു​ത​ൻ, എ​ൻ അ​നി​രു​ദ്ധ​ൻ, പ്രേം ​ന​വാ​സ്, ര​വി​പ്പു​ര​ത്ത് ര​വി, ആ​ർ പി ​കു​മാ​ർ, എ​ൻ പി ​പ്ര​സാ​ദ്, ടി​പി അ​നി​ത ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts