ചവറ :കേരള സംസ്ഥാനത്തെ സംഘർഷഭരിതമായ സംസ്ഥാനമാക്കി മാറ്റിയതായി കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ചവറയിൽ മുൻമന്ത്രിയും ആർഎസ്പി ദേശീയ നേതാവുമായിരുന്ന ബേബിജോണിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ കലുഷിതമായ സംസ്ഥാനമാക്കി മാറ്റിയതിന് ഉത്തരവാദി സംസ്ഥാന മുഖ്യമന്ത്രിയാണ് .
ജാതിചിന്തയെ തിരികെ കൊണ്ടുവരുവാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു .ഒരു ഭരണാധികാരി കാണിക്കേണ്ട മാന്യതകൾ മറന്നാണ് കേരളത്തിലെ മുഖ്യമന്ത്രി പ്രവർത്തിക്കുന്നത് .മാധ്യമപ്രവർത്തകരെ കടക്ക് പുറത്ത് എന്ന് പറഞ്ഞും ഐപിഎസ് .ഐഎഎസ് ഉദ്യോഗസ്ഥരെ സംശയത്തോടെ നോക്കുകയും , സ്വന്തം നിഴലിനെ പോലും വിശ്വാസമില്ലാത്ത തരത്തിലാണ് മുഖ്യമന്ത്രി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് .
സംസ്ഥാനത്തിലെ സമസ്തമേഖലകളിലും തകർച്ചയിലാണ് . സ്റ്റാൻലിസ ത്തിൻറെ തടവറയിലാണ് മുഖ്യമന്ത്രി .പല മേഖലയിലും തിരിച്ചടികൾ ഉണ്ടായി .ഒരുകൂട്ടം അടിമകളുടെ നേതാവായിട്ടാണ് അദ്ദേഹം ഇരിക്കുന്നത് .പ്രളയത്തെക്കാൾ ഏറ്റവും വലിയ ദുരന്തമാണ് കേരളത്തിലെ മുഖ്യമന്ത്രി എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കേരളത്തിലുണ്ടായ പ്രളയം അശ്രദ്ധമായ ഡാമുകൾ തുറന്നത് കൊണ്ടാണെന്ന് ആരോപണം അന്വേഷിക്കണം .ഇതിനായി ഒരു ജുഡീഷ്യൽ കമ്മീഷനെ വെക്കണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെയും പുണ്യ ഭൂമിയും യുദ്ധക്കളമാക്കാനും മലിനിസമാക്കാനും ഭരണാധികാരികൾ ശ്രമിക്കരുത് .
ശബരിമലയെ സംഘർഷഭരിതം ആക്കാനാണ് സിപിഎം ശ്രമിക്കുന്നത് .എന്നാൽ മറ്റൊരു അയോദ്ധ്യയാക്കി മാറ്റാനാണ് ആർഎസ്എസും ഹിന്ദു സംഘടനകളും ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. മുൻ മന്ത്രി ഷിബുബേബീജോൺ, എൻ.കെ പ്രേമചന്ദ്രൻ എംപി, ഡോ.ശൂരനാട് രാജസേഖരൻ, കോയിവിള രാമചന്ദ്രൻ ,ജർമിയാസ് ,ചവറ വാസുപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.