തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ കളംനിറയവേ തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്നു പറഞ്ഞ മുല്ലപ്പള്ളി വടകരയിൽ പുതിയ സ്ഥാനാർഥി വരുമെന്നും അറിയിച്ചു.
കെപിസിസി വർക്കിംഗ് പ്രസിഡന്റുമാർ മത്സരിക്കുന്നതിന് തടസമില്ലെന്നു പറഞ്ഞ മുല്ലപ്പള്ളി ഉമ്മൻ ചാണ്ടി മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആകെ ആഗ്രഹമെന്നും വ്യക്തമാക്കി.