വടകര: മുഖ്യമന്ത്രി പിണറായി വിജയൻ പാവങ്ങളെ പൂർണമായി മറന്ന് പണക്കാരുടെ പിന്നാലെയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എംപി. എവിടെ ചെന്നാലും ആതിഥ്യമരുളുന്നത് വൻകിടക്കാരാണ്. അതു കൊണ്ടാണ് പാന്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ വീട്ടിൽ പോകാതിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വടകരയിൽ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിരോധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഇ.നാരായണൻ നായർ, ഐ.മൂസ, എൻ. സുബ്രഹ്മണ്യൻ, കെ.സി.അബു, അഡ്വ.കെ.പ്രവീണ്‍കുമാർ, കെ.സുരേന്ദ്രൻ, അബ്ദുൽറഷീദ് കണ്ണൂർ, ശശിധരൻ കരിന്പനപ്പാലം എന്നിവർ പ്രസംഗിച്ചു.