നാദാപുരം: വ്യവസായ പ്രമുഖൻ രവി പിള്ളയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ സൗഹൃദ ബന്ധവും അതിലുപരി വ്യാപാര ബന്ധവുമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എംപി ആരോപിച്ചു. കോവളം കൊട്ടാരത്തിന്റെ കൈമാറ്റം ഉപകാരസ്മരണകൾക്കുള്ള ഉദാഹരണമാണ്. കേരള സർക്കാർ വികസന വിരുദ്ധമായ നിലപാടുകൾ തുടരുകയാണ്.
ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ കോണ്‍ഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്തണമെന്നും മുല്ലപ്പള്ളി അഭ്യർഥിച്ചു. നാദാപുരം ഈയ്യങ്കോട്ട് കോണ്‍ഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.ഷാജി അധ്യക്ഷത വഹിച്ചു. കെ.പ്രവീണ്‍ കുമാർ, സി.വി.കുഞ്ഞികൃഷ്ണൻ, ആവോലം രാധാകൃഷ്ണൻ ,യു .പി .ബാലകൃഷ്ണൻ, എ.സജീവൻ, കെ.എം.രഘുനാഥ്, കെ.പി. കൃഷ്ണൻ,കോടികണ്ടി മൊയ്തു, വി.വി. റിനീഷ്, അശോകൻ കല്ലുള്ളതിൽ എന്നിവർ പ്രസംഗിച്ചു