കോഴിക്കോട്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാവുന്നത് തടയാന്‍ ചിലർ ശ്രമിക്കുന്നതായി കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രന്. ചിലര്‍ ഡല്‍ഹിയില്‍ നാടകം കളിക്കുകയാണ്. ഇതിന്റെ വിശദാംശങ്ങള്‍ വരുംദിവസങ്ങളില്‍ വെളിപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
രാഹുല്‍ മല്‍സരിക്കണമെന്ന് കേരള നേതൃത്വമാണ് ആവശ്യപ്പെട്ടത്. രാഹുലിന്റേതാണ് അന്തിമ തീരുമാനമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനും അന്തമായ കോണ്‍ഗ്രസ് വിരോധമാണ്. വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് വിജയസാധ്യതയെ ബാധിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.