ഇടുക്കി ഉപ്പുതോട്ടിൽ ഉരുൾ പൊട്ടി നാലു പേർ മണ്ണിനടിയിലായി; രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തു
തൊടുപുഴ: ഉപ്പുതോട്ടിൽ ഉരുൾ പൊട്ട്ി നാലു പർ മണ്ണിനടിയിൽ പെട്ടു. രണ്ടു പേരുടെ മൃതദേഹം കണ്ടെത്താനായതായാണ് വിവരം. രണ്ടു പേരക്കായി തിരച്ചിൽ തുടരുകയാണ്. മരിയാപുരം പഞ്ചായത്തിൽ ചിറ്റടിക്കവല വാർഡിൽ ഉപ്പുതോട് – ചിറ്റടിക്കവല റൂട്ടിൽ ഇടശ്ശേരിക്കുന്നേൽപ്പടി ജംഅയ്യപ്പൻ കുന്നേൽ മാത്യു, ഭാര്യ രാജമ്മ , മകൻ വിശാൽ, മകന്റെ സുഹൃത്ത് കാർക്കാംതൊട്ടിൽ ടിന്റു മാത്യു എന്നിവരാണ് മണ്ണിനടിയിൽപ്പെട്ടത്.
ഇവരുടെ വീടിനു സമീപത്തെ ഒരു മല മുഴുവൻ ഇടിഞ്ഞു പോരുകയായിരുന്നു സമീപത്തുള്ള ചരളയിൽ ദിവാകരൻ, അരിമറ്റത്തിൽ അപ്പച്ചൻ എന്നിവരുടെ വീടുകൾ പൂർണമായും തകർന്നു. വീണ്ടും ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രക്ഷാ പ്രവർത്തനം ദുഷ്ക്കരമായി.
ചെളിയും വെളിച്ചക്കുറവും രക്ഷാ പ്രവർത്തനത്തിന് തടസമായി. ഫയർഫോഴ്സ് എത്തിയെങ്കിലും റോഡ് തകർന്നതിനാൽ വാഹനത്തിന് കടന്നു പോരാനായില്ല. പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്.
പ്രധാനമന്ത്രി ഇടക്കാലാശ്വാസമായി പ്രഖ്യാപിച്ചത് 500 കോടി, ആവശ്യപ്പെട്ടത് 2000 കോടി,
കേരളത്തിന്റെ നഷ്ടം 19,512 കോടി
മരിച്ചവർക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് രണ്ടുലക്ഷം, പരിക്കേറ്റവർൃക്ക് 50000
പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ആദ്യം റദ്ദാക്കി. കാലാവസ്ഥമെച്ചപ്പെട്ടപ്പോള് 4വീണ്ടും വ്യോമനിരീക്ഷണം, പ്രധാനമന്ത്രി മടങ്ങി
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ അവലോകനയോഗം, ദക്ഷിണനാവിക കമാന്റ് ആസ്ഥാനത്താണ് യോഗം
കേരളത്തിലെ മഴ യുഎന്‍ നിരീക്ഷിക്കുന്നു
ആശങ്ക
മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ കുടുങ്ങിയ രണ്ടു പേര് മരിച്ചു, മരിച്ചവര്‍ ആരെന്നു വ്യക്തമല്ല
ആലുവയിൽ രക്ഷാപ്രവർത്തനത്തിനിടെ യുവാവ് മുങ്ങിമരിച്ചു, കോട്ടയത്ത് ഒരു മരണം, ഇടുക്കിയിൽ ഉരുൾ പൊട്ടി നാല് മരണം, പത്തനംതിട്ടയിൽ രണ്ടു മരണം
ആലപ്പുഴയില്‍ സ്ഥിതി അതീവഗുരുതരം, നിരവധി പേര് രക്ഷയ്ക്കായി കാത്തുനില്ക്കുന്നു,
ആലുവയില്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയില്‍
1500-ലേറെ പേര് ഇപ്പോഴും പുറംലോകവുമായി ബന്ധമില്ലാതെ
കോട്ടയത്തും പത്തനംതിട്ടയിലും കനത്ത മഴ, കൊച്ചിയിലും മഴ
മീനച്ചിലാര്‍ വീണ്ടും കരകവിഞ്ഞൊഴുകുന്നു, 4പന്തളത്ത് രക്ഷാപ്രവര്‍ത്തനം ദുഷ്കരം
എസിറോഡിലെ കിടങ്ങറ പാലത്തില്‍ 300 പേര് കുടുങ്ങി
വേമ്പനാട്ട് കായലില്‍ ജനനിരപ്പ് വീണ്ടും ഉയര്‍ന്നു,
നെല്ലിയാമ്പതി ഒറ്റപ്പെട്ടു, നിരവധി പേര് കുടുങ്ങിക്കിടക്കുന്നു, പലയിടങ്ങളിലും മണ്ണിടിച്ചില്‍
ആശ്വാസവാര്‍ത്തകൾ
രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ ബോട്ട് കണ്ടെത്തി. രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതര്‍. ബോട്ട് കണ്ടത് എടത്വയില്‍
ചാലക്കുടി നഗരത്തില്‍ വെള്ളമൊഴിഞ്ഞു
ഇടുക്കിയിലും ഇടമലയാറിലും ജലനിരപ്പ് കുറയുന്നു,
ഇടുക്കിയില്‍നിന്ന് പുറത്തുവിടുന്നത് സെക്കന്‍ഡില്‍ 10ലക്ഷം ലിറ്റര്‍ വെള്ളം
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141 അടിയിലേക്ക്
പെരിയാറില്‍ വെള്ളം കുറയുന്നു, ചാലക്കുടി നഗരത്തില്‍ നിന്ന് വെള്ളമിറങ്ങി
കാലാവസ്ഥ മെച്ചപ്പെടുന്നു
റെഡ് അലര്‍ട്ട് ഇടുക്കിയിലും എറണാകുളത്തും മാത്രം
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങി 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരത്തും കാസര്‍കോഡും എല്ലാ മുന്നറിയിപ്പുകളും പിന്‍വലിച്ചു