
ഇടുക്കി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു 136 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. ഇതോടെ രണ്ടാം മുന്നറിയിപ്പ് ഉടനെ നൽകേണ്ടതില്ലെന്ന് അധികൃതർ തീരുമാനിച്ചതായാണ് വിവരം.
ജലനിരപ്പ് ഇനിയുമുയർന്നാൽ വണ്ടിപ്പെരിയാർ, വള്ളക്കടവ്, ചപ്പാത്ത് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി 2,000ലേറെപ്പേരെ മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.
തേനി കളക്ടറുമായി സംസാരിച്ച ശേഷം കൂടുതൽ നടപടികളേക്കുറിച്ച് ആലോചിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിർദേശം തുടരുമെന്നും ഭരണകൂടം വ്യക്തമാക്കി.