ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജാഗ്രതാ നിര്‍ദേശം. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ കളക്ടര്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ജലനിരപ്പ് 142 അടിയായാല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും.ഞായറാഴ്ച വൈകുന്നേരത്തോടെ ജലനിരപ്പ് 135.80 അടിയിലെത്തി.
ജലനിരപ്പ് 140 അടിയിലെത്തിയാല്‍ ആദ്യ മുന്നറിയിപ്പ് നല്‍കും. 141 എത്തിയാല്‍ രണ്ടാമത്തെ മുന്നറിയിപ്പും നല്‍കും.
അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കേണ്ടി വന്നാല്‍ പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ തഹസീല്‍ദാര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.