തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ താഴ്വാരത്തിൽ താമസിക്കുന്നവരുടെ സുരക്ഷിതത്വം ലക്ഷ്യമിട്ട് നിലവിലെ അണക്കെട്ടിന്റെ അടിവാരത്ത് പുതിയ അണക്കെട്ട് നിർമിക്കുക മാത്രമാണ് ഏക പരിഹാരമെന്നാണു സർക്കാരിന്റെ കാഴ്ചപ്പാടെന്ന് നയപ്രഖ്യാപനം.
തമിഴ്നാടുമായി രമ്യമായ പരിഹാര മാർഗത്തിന് സാധ്യമായത് എല്ലാ നടപടിയും സ്വീകരിക്കും. ന്യൂനപക്ഷകാര്യ മന്ത്രാലയം നിർത്തലാക്കിയ പ്രി മെട്രിക് സ്കോളർഷിപ്പിനു പകരം ബദൽ സ്കോളർഷിപ്പ് നടപ്പാക്കും.
മറ്റു പ്രഖ്യാപനങ്ങൾ:
• സംസ്ഥാനത്ത് 25ലധികം സ്വകാര്യ വ്യവസായ പാർക്കുകൾ കൂടി സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യം:
• കുട്ടികൾക്കായുള്ള ലഹരി വിമുക്ത പുനരധിവാസ കേന്ദ്രം മലപ്പുറം തവനൂരിൽ സ്ഥാപിക്കും
• തദ്ദേശഭരണ ആസൂത്രണം, പദ്ധതി കൈകാര്യം, അക്കൗണ്ടിംഗ് എന്നിവിടങ്ങളിലേക്ക് കെ. സ്മാർട്ട് സൊല്യൂഷൻസിന്റെ പ്രവർത്തനം വ്യാപിപ്പിക്കും
• വിനോദസഞ്ചാര മേഖലയിൽ കോവിഡിനു ശേഷം 21.12 ശതമാനം വർധനവ് ഉണ്ടായി
• ഐടി ഇടനാഴി പദ്ധതിക്കായി ആകെ 4,986 ഏക്കർ ഭൂമി കണ്ടെത്തി
• കണ്ണൂരിലും കൊല്ലത്തും രണ്ട് പുതിയ ഐടി പാർക്കുകൾ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കും.
• നിർമിത ബുദ്ധി, മെറ്റീരിയൽ സയൻസസ്, സ്പേസ് ടെക് പോലുള്ള മേഖലകൾക്കും അനുസൃതമായി സംസ്ഥാനത്ത് പുതിയ ഐടി നയം രൂപീകരിക്കും
• മൂന്ന് സയൻസ് പാർക്കിന് 600 കോടി
• 30000 കൃഷിക്കുട്ടങ്ങൾവഴി 3 ലക്ഷം തൊഴിൽ അവസരം സൃഷ്ടിക്കും.
• നേർ കാഴ്ച പധതിയിലൂടെ മുഴുവൻ ജനങ്ങൾക്കും നേത്രപരിശോധന
• ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ വിപുലമായ ശൃംഖല സംസ്ഥാനത്ത് സ്ഥാപിക്കും
• എറണാകുളം കലൂരിൽ സൗരോർജാതിഷ്ഠിത ഇ- മൊബിലിറ്റി ഹബ്ബ് വികസിപ്പിക്കാൻ കെഎസ്ഇബിഎൽ പദ്ധതിയിടുന്നു
• ആനക്കാംപൊയിൽ- കല്ലാടി- മേപ്പാടി തുരങ്കപാത എന്ന സുപ്രധാന പദ്ധതി 2024 സാന്പത്തിക വർഷത്തിൽ ലക്ഷ്യമിടുന്നു
• 113 ഇലക്ട്രിക് ബസുകൾക്ക് അധിക ഓർഡർ കെഎസ്ആർടിസി സ്വിഫ്റ്റ് നൽകി ഗതാഗതം ആധുനികവത്കരിക്കും.