പാലാ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഭീതി പരത്തുന്ന പ്രചാരണം അപകടകരമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്. സീറോമലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിയുടെ സമാപനസമ്മേളനത്തില്‍ ആശംസകളറിയിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മുല്ലപ്പെരിയാര്‍ വിഷയം കോടതിയുടെ പരിഗണയിലാണ്. ഇക്കാര്യത്തില്‍ സമവായചര്ച്ചകള്ക്കു തയാറാണ്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിർമിക്കാൻ തയാറാണെന്നും മന്ത്രി പറഞ്ഞു. സുരക്ഷിതമായ ഒരു അണക്കെട്ട് എന്നതാണു സര്‍ക്കാരിന്റെ നയം.
ജലനിരപ്പ് താഴ്ന്ന് ഡാമിന്റെ പ്രഷര്‍ കുറയ്ക്കാനുള്ള ശ്രമം ആലോചിക്കുന്നുണ്ട്. തമിഴ്നാടുമായി ഇക്കാര്യം കൂടിയാലോചിക്കും. ഡാമിന്റെ കാര്യത്തില്‍ ആശങ്കയില്ലെന്നല്ല പറഞ്ഞത്, മറിച്ച് ഭീതി ജനിപ്പിക്കരുതെന്നാണു പറഞ്ഞത്.
കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും വന്യജീവി ആക്രമണങ്ങളില്‍നിന്നു കര്‍ഷകരെ രക്ഷിക്കാനും ശ്രമം നടത്തുണ്ടെന്നും മന്ത്രി പറഞ്ഞു.സുരക്ഷിതമായ ഒരു അണക്കെട്ട് എന്നതാണു സര്‍ക്കാരിന്റെ നയം.